സ്കൂളിന്റെ വാതിൽ മുറിച്ച് അകത്തുകടന്നു, വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല; പൊലീസിനെ വലച്ച് മോഷണം

Published : Jan 19, 2025, 04:23 PM IST
സ്കൂളിന്റെ വാതിൽ മുറിച്ച് അകത്തുകടന്നു, വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല; പൊലീസിനെ വലച്ച് മോഷണം

Synopsis

സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രധാന വാതിൽ യന്ത്രം ഉപയോഗിച്ച് മുറിച്ച് മാറ്റിയ ശേഷമാണ് മോഷ്ടവ് അകത്ത് കടന്നത്. 

തിരുവനന്തപുരം: വെള്ളറട സര്‍ക്കാര്‍ യു.‌പി സ്‌കൂളിൻ്റെ വാതിൽ മുറിച്ച് അകത്തുകടന്ന് മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.  ഫോറൻസിക് അധികൃതരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രധാന വാതിൽ യന്ത്ര സഹായത്താല്‍ മുറിച്ച് മാറ്റിയ ശേഷമാണ് മോഷ്ടാവ് ഓഫീസിനുള്ളില്‍ കടന്നത്. ഒരാൾക്ക് അകത്തേക്ക് പ്രവേശിക്കാൻ മാത്രമുള്ള അളവിലാണ് വാതിൽ മുറിച്ചിരിക്കുന്നത്. ‌

ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഫയലുകളുമെല്ലാം വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. എന്നാൽ  എന്തെല്ലാമാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്ന് വ്യക്തമായ സൂചന ഇതുവരെയും ലഭിച്ചിട്ടില്ല. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഏത് സമയത്താണ് സ്‌കൂളിനുള്ളില്‍ മോഷ്ടാവ് കടന്ന് കവര്‍ച്ച നടത്തിയത് എന്നതിനെക്കുറിച്ചും മനസിലാക്കാനായിട്ടില്ലന്നും പൊലീസ് അറിയിച്ചു. സംശയാസ്പദമായി ആരെയും കണ്ടിട്ടില്ലന്നാണ് സമീപവാസികളുടെയും മൊഴി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച ശേഷം അക്രമികളെ വേഗത്തില്‍ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് വെള്ളറട പൊലീസ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രേഖകൾ നശിപ്പിക്കാനോ മോഷ്ടിക്കാനോ ആയിരിക്കാം പ്രതി അതിക്രമിച്ച് കടന്നതെന്ന് നാട്ടുകാർ പറയുന്നു.

READ MORE: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ; പൊലീസ് വീഴ്ചയിൽ റിപ്പോർട്ട്‌ തേടിയെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം