ഇടതു കൈയ്ക്കും കാലിനും തളർച്ച, മൂന്ന് പെൺമക്കളുടെ പിതാവ്; സദാനന്ദന് സംരക്ഷണമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി

Published : Jan 19, 2025, 03:55 PM ISTUpdated : Jan 19, 2025, 05:02 PM IST
ഇടതു കൈയ്ക്കും കാലിനും തളർച്ച, മൂന്ന് പെൺമക്കളുടെ പിതാവ്; സദാനന്ദന് സംരക്ഷണമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി

Synopsis

പ്രായത്തിന്റെ അവശതയാലും  സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിലും ബുദ്ധിമുട്ടുകയായിരുന്നു 68 വയസുകാരനായ സദാനന്ദൻ.

തൃശൂർ : ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റിയിലെ  7-ാം വാർഡിലെ വാരിക്കാട്ട് വീട്ടിൽ സദാനന്ദന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ അടിയന്തിര ഇടപെടലിൽ സംരക്ഷണമൊരുങ്ങി. പ്രായത്തിന്റെ അവശതയാലും  സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിലും ബുദ്ധിമുട്ടുകയായിരുന്നു 68 വയസുകാരനായ സദാനന്ദൻ. ഈ വിഷയം ലോട്ടറി തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ഷാജി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഒറ്റപ്പെട്ട വായോധികന്റെ സംരക്ഷണവും സുരക്ഷയും എത്രയും വേഗം ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രി തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദ്ദേശം നൽകി. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ.പ്രദീപന്റെ നിർദ്ദേശപ്രകാരം ഓർഫനേജ് കൗൺസിലർ സദാനന്ദന്റെ ജീവിതസാഹചര്യങ്ങളെപ്പറ്റി അന്വേഷണം നടത്തുകയും റിപ്പോർട്ട്‌  സമർപ്പിക്കുകയും ചെയ്തു.

വിവാഹിതനും മൂന്നു പെൺകുട്ടികളുടെ പിതാവും ആണ് സദാനന്ദൻ. കഴിഞ്ഞ 23 വർഷമായി സദാനന്ദൻ ഒറ്റയക്കാണ് താമസിച്ച് വന്നിരുന്നത്. തന്റെ ഇടതു കൈയ്ക്കും ഇടതു കാലിനും തളർച്ചയും ബുദ്ധിമുട്ടും വന്നതോടെ ജോലിക്കു പോവാനോ സ്വയം കാര്യങ്ങൾ ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലായി. കുടുംബപ്രശ്നങ്ങൾ മൂലം വീട് വീട്ടിറങ്ങിയ സദാനന്ദൻ ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ അവിടെയും രണ്ടു പ്രായമായവർ മാത്രം ഉള്ളതിനാലാണ് തനിയ്ക്ക് സംരക്ഷണം ഒരുക്കണം എന്നറിയിച്ചത്. തുടർന്ന് വിഷയം 
ഷാജി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സാമൂഹ്യനീതി വകുപ്പ് സദാനന്ദനെ കോട്ടപ്പടിയിലുള്ള അഭയഭവൻ  എന്ന സ്ഥാപനത്തിലേക്ക് പുനരധിവസിപ്പിച്ച് സംരക്ഷണം ഉറപ്പാക്കി. ജില്ലാ സാമൂഹ്യനീതി വകുപ്പ്  ഓർഫനേജ് കൗൺസിലർ ദിവ്യ അബിഷ്,അജയകുമാർ,രവീന്ദ്രൻ (ബന്ധു)  ജീവൻ ലാൽ എന്നിവർ ചേർന്ന് സദാനന്ദനെ അഭയഭവൻ സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചു.

പട്രോളിങിനിടെ പൊലീസുകാർക്ക് സംശയം, സലൂണിന്‍റെ വണ്ടി തടഞ്ഞു; വിശദമായ പരിശോധന, പിടികൂടിയത് 213 കുപ്പി മദ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്, കേസിൽ കെ സുരേന്ദ്രന് കണ്ണൂർ കോടതിയിൽ ആശ്വാസം, 'കുറ്റവിമുക്തൻ'
ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ