
സുല്‍ത്താന്‍ബത്തേരി: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ജനപ്രിയ ബ്രാന്റുകള്‍ ഇല്ലെന്ന് പരാതി. സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട് ലെറ്റിലാണ് എംസിബി, ഹണി ബി അടക്കമുള്ള ജനപ്രിയഐറ്റങ്ങള്‍ ഇല്ലാത്തത്. വിലകൂടിയ ഇനങ്ങള്‍ മാത്രമാണ് ഉള്ള തെന്നും ഉപഭോക്താക്കള്‍ പറയുന്നു. ആഘോഷ ദിനമായിട്ടും ബെവ്‌കോ ഔട്ട്‌ലെറ്റില്‍ സാധനങ്ങൾ ഇല്ലെന്ന പരാതിയാണ് ഉയരുന്നത്. റാക്കുകള്‍ കാലിയാണ്. സാധാരണ ഉപഭോക്തക്കള്‍ വാങ്ങുന്ന ബ്രാന്റുകള്‍ ഇല്ലെന്നാണ് ആരോപണം. ജനപ്രിയ ബ്രാന്റുകളായ എംസിബി , ഹണി ബീ, ജവാന്‍ അടക്കമുള്ളവയാണ് ഔട്ട്‌ലെറ്റില്‍ ഇല്ലാത്തത്.
പ്രീമിയം കൗണ്ടറിലും വില കൂടിയ ബ്രാന്റുകള്‍ മാത്രമാണുള്ളത്. പുതിയതായി അതേസമയം കോഴിക്കോട് വെള്ളയിലെ വെയര്‍ ഹൗസ് ഷിഫ്റ്റിംഗ് നടക്കുന്നത് കാരണം ലോഡ് വരാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഒരു ലോഡ് ഇന്നെത്തുമെങ്കിലും മൂന്ന് ലോഡ് എങ്കിലും അടുപ്പിച്ച് എത്തിയാല്‍ മാത്രമായിരിക്കും കുറച്ചെങ്കിലും പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ ഔട്ട്‌ലെറ്റുകളിലും സമാനപ്രശ്‌നങ്ങള്‍ ഉണ്ട്. അതിനിടെ മദ്യക്ഷാമത്തിനുണ്ടായ കാരണവുമായി അധികൃതര്‍ രംഗത്തെത്തി. മാര്‍ച്ച് മാസത്തിലെ സ്റ്റോക്കെടുപ്പും ഈസ്റ്ററും തെരഞ്ഞെടുപ്പും കാരണം ഡ്രൈ ഡേ കൂടിയതും അടുപ്പിച്ച് ജില്ലയിലേക്ക് ലോഡ് എത്താന്‍ വൈകിയതുമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും അധികൃതര്‍ പറഞ്ഞു. കോഴിക്കോട്ടെ വെയര്‍ഹൗസില്‍ തൊഴിലാളികള്‍ സമരത്തിലായതും പ്രതിസന്ധിയായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam