ആ 30 ഇ-ഓട്ടോകൾ മെട്രോയുടേതല്ല; എത്രയും വേഗം നീക്കം ചെയ്യാൻ കർശന നിർദേശവുമായി കൊച്ചി മെട്രോ

Published : Apr 19, 2026, 08:13 PM IST
e auto kochi metro

Synopsis

കൊച്ചി കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 30-ഓളം ഇ-ഓട്ടോറിക്ഷകൾ നീക്കം ചെയ്യാൻ കെഎംആർഎൽ കർശന നിർദേശം നൽകി. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്‍റേതാണ് ഈ വാഹനങ്ങൾ. ഏപ്രിൽ 30-നകം നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നഗരത്തിലെ മെട്രോ സ്റ്റേഷൻ പരിസരങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിട്ടുള്ള പ്രവർത്തനരഹിത ഇ-ഓട്ടോറിക്ഷകൾ നീക്കം ചെയ്യാൻ കർശന നിർദേശം നൽകി. കലൂർ മെട്രോ സ്റ്റേഷൻ പാർക്കിങ് മേഖലയിലാണ് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്‍റേതായി ഏകദേശം 30 ഇ-ഓട്ടോറിക്ഷകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഈ വാഹനങ്ങൾ ഏപ്രിൽ 30നകം പൂർണമായി നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിർദേശം പാലിക്കാത്ത പക്ഷം മേയ് 1 മുതൽ ശക്തമായ നിയമ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ ഈ ഇ-ഓട്ടോറിക്ഷകൾ കൊച്ചി മെട്രോയുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ പ്രചാരണം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലും സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചുമാണ് അടിയന്തര നടപടിയെന്ന് കെഎംആർഎൽ വ്യക്തമാക്കി. ഇവ കൊച്ചി മെട്രോയുടേതല്ലെന്നും മെട്രോ സ്റ്റേഷൻ പരിസരങ്ങളിൽ സുരക്ഷ നിലനിർത്താൻ എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിൽ ചൊറിച്ചിലും വേദനയും, പിന്നാലെ വിരലിലെ തൊലി പൊളിഞ്ഞതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടർ
വെള്ളം ചോദിച്ച് വീട്ടിലെത്തി, വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ചു; യുവാവിനെ പിടികൂടി നാട്ടുകാർ