ബൈക്കിലെത്തി വയോധികയുടെ മൂന്നരപവൻ മാല കവർന്നു; സമാന രീതിയിൽ മൂന്ന് മോഷണം; പ്രതി അറസ്റ്റിൽ

Published : Nov 11, 2022, 08:20 AM ISTUpdated : Nov 11, 2022, 08:37 AM IST
ബൈക്കിലെത്തി വയോധികയുടെ മൂന്നരപവൻ മാല കവർന്നു; സമാന രീതിയിൽ മൂന്ന് മോഷണം; പ്രതി അറസ്റ്റിൽ

Synopsis

കഴിഞ്ഞ 4 ന് ഒക്കൽ താന്നിപ്പുഴ ഭാഗത്ത് ബാങ്കിലേക്ക് നടന്നു പോവുകയായിരുന്നു വയോധികയുടെ മൂന്നര പവൻ സ്വർണ്ണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. 

കൊച്ചി: ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന ആൾ പിടിയിൽ. വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം വീട്ടിൽ ഷാബിർ (23) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 4 ന് ഒക്കൽ താന്നിപ്പുഴ ഭാഗത്ത് ബാങ്കിലേക്ക് നടന്നു പോവുകയായിരുന്നു വയോധികയുടെ മൂന്നര പവൻ സ്വർണ്ണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ തൃശൂർ ഭാഗത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. 

സമാനമായ രീതിയിൽ മൂന്ന് മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയാണ്. രണ്ടുമാസത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്. എം തോമസ്, ജോഷി മാത്യു, എ.എസ്.ഐ മാരായ എം.കെ.അബ്ദുൾ സത്താർ, സുഭാഷ് തങ്കപ്പൻ എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ് സി.പി.ഒ മാരായ എം.ബി.സുബൈർ, ജീമോൻ കെ. പിള്ള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി, ആശുപത്രിയിലെത്തിച്ച് മുങ്ങി

ജയിച്ച സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം: മുതുകുളം പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി

 

ആലപ്പുഴ: മുതുകുളത്ത്  ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്
മുതുകുളം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി. യുഡിഎഫാണ് ഇന്ന് രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മുതുകുളം പഞ്ചായത്ത് നാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജിഎസ് ബൈജുവിനെയാണ് മൂന്നംഗ സംഘം ഇന്നലെ രാതി ആക്രമിച്ചത്. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തിൽ ബൈജുവിൻ്റെ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് - ബി ജെ പി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ
പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ