പോക്സോ കേസ്: മോഷ്ടാവിന് 25 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ

Published : Dec 22, 2022, 05:04 PM IST
പോക്സോ കേസ്: മോഷ്ടാവിന് 25 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ

Synopsis

മാതാപിതാക്കളുടെ പരാതിയില്‍ വലപ്പാട് പൊലീസാണ് കേസെടുത്തത്. പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു കോടതിയിൽ ഹാജരായി

തൃശ്ശൂർ: പോക്സോ കേസിൽ മോഷ്ടാവിന് 25 വർഷം കഠിന തടവും മുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിക്കുളം സ്വദേശി കാളകൊടുവത്ത് വീട്ടിൽ 47 വയസുള്ള പ്രേംലാലിനെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ്  പി.എൻ. വിനോദ് ശിക്ഷിച്ചത്. നിരവധി മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളുകൂടിയാണ് പ്രേംലാല്‍. മോഷണക്കേസിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി കഴിഞ്ഞ കൊല്ലം ജനുവരിയിലാണ് കുട്ടിയെ പീഡിപ്പിച്ചത്. ഒൻപത് വയസുകാരനെയാണ് പ്രതി പീഡിപ്പിച്ചത്. ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് അയല്‍വാസിയായ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയില്‍ വലപ്പാട് പൊലീസാണ് കേസെടുത്തത്. പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു കോടതിയിൽ ഹാജരായി.
 

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം