'കള്ളനെങ്കിലും ആളൊരു മാന്യനാണ്'; കൊണ്ടുപോയ സ്കൂട്ടർ 2 മാസം കഴിഞ്ഞ് തിരിച്ചെത്തിച്ചപ്പോൾ ഉടമയ്ക്കൊരു സർപ്രൈസ്!

Published : Feb 18, 2025, 01:27 PM IST
'കള്ളനെങ്കിലും ആളൊരു മാന്യനാണ്'; കൊണ്ടുപോയ സ്കൂട്ടർ 2 മാസം കഴിഞ്ഞ് തിരിച്ചെത്തിച്ചപ്പോൾ ഉടമയ്ക്കൊരു സർപ്രൈസ്!

Synopsis

സ്കൂട്ടർ നഷ്ടമായപ്പോൾ കുറച്ച് പെട്രോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരിച്ചുകിട്ടിയപ്പോൾ ഫുൾ ടാങ്ക് പെട്രോൾ അടിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഷാഫിയും സുഹൃത്തുക്കളും. 

മലപ്പുറം: പല തരം കള്ളമ്മാരെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കള്ളനെ കാണുന്നത് ആദ്യമായാണ്. മോഷ്ടിച്ച സ്‌കൂട്ടർ രണ്ട് മാസത്തിന് ശേഷം അതേ സ്ഥലത്ത് കൊണ്ടുവെക്കുകയും 'നഷ്ടപരിഹാരമായി' ഫുൾ ടാങ്ക് പെട്രോളും അടിച്ചൊരു കള്ളൻ. മലപ്പുറം വടക്കേമണ്ണയിലാണ് സംഭവം.

വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരനായ കെ.പി.ഷാഫിയുടെ സ്‌കൂട്ടറാണ് കഴിഞ്ഞ ഡിസംബർ ആദ്യ വാരത്തിൽ മോഷണം പോയത്. മോഷണം പോകുന്ന സമയത്ത് കുറച്ച് പെട്രോൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. തിരിച്ചുകിട്ടിയപ്പോൾ ഫുൾ ടാങ്ക് പെട്രോൾ അടിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഷാഫിയും സുഹൃത്തുക്കളും. 

ഡിസംബർ അവസാന ആഴ്ചയിൽ ജോലിക്കു വന്ന ഷാഫി സ്‌കൂട്ടർ വടക്കേമണ്ണയിലെ സ്ഥാപനത്തിന്റെ മുൻപിൽ നിർത്തിയിട്ടതായിരുന്നു. ഇവിടെ നിന്നാണ് മോഷണം പോയത്. സ്ഥാപന ഉടമ മലപ്പുറം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സ്‌കൂട്ടർ കണ്ടെത്താനായിരുന്നില്ല. ഒതുക്കുങ്ങൽ ഭാഗത്തു കൂടി യുവാവ് സ്‌കൂട്ടർ ഓടിച്ചുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. കാണാതാകുമ്പോൾ സ്‌കൂട്ടറിൽ പെട്രോൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.

ഇന്നലെ രാവിലെയാണ് കാണാതായ സ്‌കൂട്ടർ കടയുടെ മുൻവശത്ത് നിർത്തിയിട്ടതായി കണ്ടത്. സിസിടിവി പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നു വന്ന യുവാവ് സ്‌കൂട്ടർ കടയുടെ മുൻവശത്തുവച്ചു മടങ്ങിപ്പോകുന്നതായി കണ്ടെത്തി. കോട്ടയ്ക്കൽ ഭാഗത്തേക്കാണു യുവാവ് തിരിച്ചുപോയത്. ഫുൾ ടാങ്ക് പെട്രോളിന് പകരമായി നിയമ ലംഘനങ്ങൾ വല്ലതും നടത്തിയിട്ടുണ്ടോ എന്ന് പേടിയുണ്ടെന്ന് റാഫി പറഞ്ഞു.

'റെയ്ഡിനിടെ നവരത്ന മോതിരം കവർന്നു'; ഗ്രേഡ് എഎസ്ഐ ഷെഫീര്‍ ബാബുവിനെതിരെ മുൻപും പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
ഉപ്പുതറ സ്വദേശി രജനിയുടെ കൊലപാതകം; ഭർത്താവിന്‍റെ ഫോൺ സിഗ്നൽ വീടിനടുത്ത്, ഒരാൾ നടന്നുപോയ കാൽപ്പാട്, സുബിൻ തൂങ്ങിമരിച്ച നിലയിൽ