ആറ്റുനോറ്റ് വളർത്തിയ മൂന്ന് പശുക്കളെ കള്ളന്മാർ കൊണ്ടുപോയി, തുമ്പില്ലാതെ പൊലീസ്; തങ്കരാജ് കാത്തിരിക്കുന്നു

Published : Jan 17, 2023, 10:28 AM IST
ആറ്റുനോറ്റ് വളർത്തിയ മൂന്ന് പശുക്കളെ കള്ളന്മാർ കൊണ്ടുപോയി, തുമ്പില്ലാതെ പൊലീസ്; തങ്കരാജ് കാത്തിരിക്കുന്നു

Synopsis

ഹൃദ്രോഗി കൂടിയായ തങ്കരാജിന്റെ ഏക വരുമാനമാർഗമായിരുന്നു പശുവളർത്തൽ. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് തങ്കരാജ് പറയുന്നത്.

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവ്വാറില്‍ കള്ളൻ കൊണ്ടുപോയ പശുക്കളെ കാത്തിരിക്കുകയാണ് തങ്കരാജ് എന്ന ക്ഷീരകർഷകൻ. തങ്കരാജിന്റെ മൂന്ന് പശുക്കളെയാണ് കള്ളന്മാർ കടത്തിക്കൊണ്ടുപോയത്. സിസിടിവി അടക്കം അരിച്ചുപെറുക്കിയിട്ടും ഇതുവരെയും പൊലീസിനും തുമ്പൊന്നും ലഭിച്ചിട്ടില്ല. 25 വർഷമായി തങ്കരാജ് പശുക്കളെ വളർത്തുന്നു. പക്ഷെ ഇങ്ങനെ ഒരു ദുരനുഭവം ഇതാദ്യം. ജനുവരി നാലിന് പുലർച്ചെയാണ് വീട്ടിൽ നിന്ന് പശുക്കളെ കള്ളൻ കൊണ്ടുപോയത്. ആറ് പശുക്കളിൽ മൂന്നെണ്ണത്തിനെയാണ് മോഷണം പോയത്. പശുക്കളെ വീട്ടിൽ നിന്നിറക്കി റോഡിലെത്തിച്ച് ലോറിയിൽ കയറ്റിക്കൊണ്ടുപോയത് എന്നാണ് നിഗമനം.

ഹൃദ്രോഗി കൂടിയായ തങ്കരാജിന്റെ ഏക വരുമാനമാർഗമായിരുന്നു പശുവളർത്തൽ. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് തങ്കരാജ് പറയുന്നത്. ജനവാസകേന്ദ്രത്തിൽ നിന്നാണ് പശുക്കളെ കടത്തിയത്. എന്നാൽ ഇതുവരെയും ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലം അ‍ഞ്ചലിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ് ഓലിയരുക്. നിരവധി സഞ്ചാരികളെത്തിയിരുന്നിടത്ത് ഇന്ന് വിരലിൽ എണ്ണാവുന്നവർ മാത്രാണ് വരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും സാമൂഹിക വിരുദ്ധരുടെ ശല്യവുമാണ് ആളുകളെ ഇവിടെ നിന്നും അകറ്റുന്നത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്