ക്ഷേത്രത്തിൽ നിവേദ്യം നൽകുന്ന ഓട്ടുരുളി നട്ടുച്ചയ്ക്ക് പൊക്കി, ഉരുളി വച്ച ബാഗടക്കം വൈകിട്ട് പൊലീസും പൊക്കി

Published : Sep 18, 2024, 02:22 AM IST
ക്ഷേത്രത്തിൽ നിവേദ്യം നൽകുന്ന ഓട്ടുരുളി നട്ടുച്ചയ്ക്ക് പൊക്കി, ഉരുളി വച്ച ബാഗടക്കം വൈകിട്ട് പൊലീസും പൊക്കി

Synopsis

നട്ടുച്ചയ്ക്ക് ക്ഷേത്രത്തിലെ നിവേദ്യം നൽകുന്ന ഓട്ടുരുളി പൊക്കി, ബാഗിലെ തൊണ്ടിയടക്കം വൈകിട്ടോടോ പൊലീസും പൊക്കി

കൊച്ചി: പെരുമ്പാവൂരിൽ അന്പലത്തിൽ നിന്ന് ഉരുളി മോഷ്ടിച്ച കള്ളനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി ആണ് പിടിയിലായത്. ഇന്നലെയാണ് ആലം റഹ്മാൻ ഉരുളി മോഷ്ടിച്ചത്.  പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉരുളിയാണ് അസം നവഗോൺ സ്വദേശി ആലം റഹ്മാൻ മോഷ്ടിച്ചത്. 

നിവേദ്യത്തിന് ഉപയോഗിക്കുന്ന ഓട്ടുരുളി കവർന്നെടുത്തത് ഉച്ചക്ക്. ആറായിരം രൂപയോളം വില വരുന്ന ഉരുളി മോഷ്ടിച്ചതായി ക്ഷേത്രം ജീവനക്കാരൻ ജയകൃഷ്ണൻ പരാതിപ്പെട്ടു. പിന്നാലെ അന്വേഷണം തുടങ്ങിയ പെരുന്വാപൂർ പൊലീസ് ആദ്യം തന്നെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചു. 

അധികം വൈകാതെ തന്നെ പെരുന്പാവൂർ ടൗണിൽ നിന്ന് പ്രതിയെ കയ്യോടെ പിടികൂടി. കള്ളന്റെ കയ്യിലെ ബാഗിൽ നിന്ന് തന്നെ ഉരുളി കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു.

ഇളകിയ ഇന്റർലോക്ക് കണ്ട് സംശയം, കണ്ണൂരിലെ വീട്ടുമുറ്റത്ത് പ്രത്യേക അറ, 2 മീറ്റർ ആഴം-വീതി, മദ്യ അറയിൽ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിറക് വച്ചതിനടിയിൽ അനക്കം, ചെന്ന് നോക്കിയപ്പോൾ 11 അടി നീളമുള്ള പെരുമ്പാമ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി
സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ