
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങൾ മോഷണം പോയി. പനന്താനത്തിൽ ഹൻസൽ പി നാസറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. തമ്പലക്കാട്- ആനക്കല്ല് റോഡിലുള്ള ഹൻസൽ പി നാസറിന്‍റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നാണ് വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങൾ കവർന്നത്.ഇരുനില വീടിന്‍റെ നിർമ്മാണത്തിനായി ഒരു ലക്ഷത്തി 1,5000 രൂപയുടെ വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങളാണ് വീട്ടുകാർ വാങ്ങിയിരുന്നത്. ഇവയിൽ ഭൂരിഭാഗവും കവർച്ച ചെയ്യപ്പെട്ടു.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടിന്‍റെ വയറിംങ് ജോലികൾ പൂർത്തികരിച്ചിരുന്നു. ഈ വയറുകളാണ് സ്വിച്ച് ബോർഡുകളിൽ നിന്നടക്കം ഊരിയെടുത്ത് മോഷ്ടിച്ചത്. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പ്ലംബിംങ് സാധനങ്ങളും ഇതുകൂടാതെ മോഷണം പോയിട്ടുണ്ട്. വീടിനുള്ളിൽഉണ്ടായിരുന്ന വയറുകൾ മുറിച്ച് നശിപ്പിച്ച നിലയിലും കാണപ്പെട്ടു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വരെ വീട്ടിൽ പണിക്കാരുണ്ടായിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാത്രിയിൽ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തടസപ്പെട്ടിരുന്നു. ഈ സമയത്ത് മോഷണം നടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam