
തിരുവനന്തപുരം: തിരുവന്തപുരം ആര്യനാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ (68) ആണ് ഭാര്യ വിജയ കുമാരി ( 62 )യെ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് രാത്രി 8.30 ഓടെ ആണ് സംഭവമുണ്ടായത്. ഇവരെ വെട്ടിയതിന് ശേഷം വിജയ് സുധാകരൻ കിണറ്റിൽ ചാടുകയായിരുന്നു. വിജയകുമാരിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് അയൽക്കാർ പറയുന്നത്. ഏറെ കാലമായി ഇതിന് ചികിത്സ തേടിയിരുന്നു. കിണറ്റിൽ ചാടിയ വിജയ് സുധാകരനെ രക്ഷിച്ചു. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
'കാണണമെന്ന് പറഞ്ഞു, വീട്ടിലെത്തിയപ്പോൾ അകത്ത് ഫാൻ കറങ്ങുന്നു, വിളിച്ചിട്ട് അനക്കമില്ല'; കെഎം ഷാജഹാൻ
https://www.youtube.com/watch?v=Ko18SgceYX8