മലപ്പുറം മഞ്ചേരി ചെരണിയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. റോഡിലൂടെ നടന്നുപോകുന്നവരെയാണ് തേനീച്ചകൾ കൂട്ടമായി ആക്രമിച്ചത്. ആക്രമണം ആവർത്തിച്ചിട്ടും തേനീച്ചക്കൂട് കണ്ടെത്താനാകാത്തത് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

മലപ്പുറം: മഞ്ചേരി ചെരണിയില്‍ കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. യു.കെ. മുഹമ്മദ് സാബിത്ത് (15), അത്തിമണ്ണില്‍ അബ്ദുല്‍ സലാം (47), മകന്‍ ആദില്‍ മുഹമ്മദ് (16), എ.എം. ഹുസൈന്‍ (35) എന്നിവരെയാണ് തേനീച്ചകള്‍ കൂട്ടമായി ആക്രമിച്ചത്. ചെരണി പ്ലൈവുഡ് റോഡ്, ചെമ്മരം ഭാഗത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റത്. തിങ്കളാഴ്ച രാത്രിയിലും ഇതേ പ്രദേശത്ത് ഒരാള്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. പരിക്കേറ്റവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് തേനീച്ചയുടെ കൂടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അപ്രതീക്ഷിതമായി തേനീച്ചകള്‍ ഇളകി വരുന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred