വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ 'എയറിലായി' തിരുവനന്തപുരം കളക്ടർ

Published : Mar 23, 2026, 08:04 AM IST
collector

Synopsis

തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ലക്ഷ്യമിട്ടാണ് പുതുമയേറിയ പ്രചാരണപരിപാടികളുമായി ജില്ലാ കലക്റ്ററും സംഘവും ഓരോ സ്ഥലത്തും എത്തുന്നത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ പരിപാടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കടലിനടിയിൽ പ്രചാരണം നടത്തിയ കലക്റ്റർ അനുകുമാരിയും സംഘവും ആകാശത്തായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ലക്ഷ്യമിട്ടാണ് പുതുമയേറിയ പ്രചാരണപരിപാടികളുമായി ജില്ലാ കലക്റ്ററും സംഘവും ഓരോ സ്ഥലത്തും എത്തുന്നത്.

പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. പാരാ ഗ്ലൈഡിംഗ് വ്യത്യസ്തമായ ഒരു അനുഭവമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കാഴ്ചയുടെ ആ മാസ്മരികത ആസ്വദിക്കണമെന്നും അരമണിക്കൂറിലധികം സമയം പാരാ ഗ്ലൈഡിങ് നടത്തിയ ശേഷം ജില്ലാ കളക്ടർ പറഞ്ഞു. ഇത്രയും മനോഹരമായ തീരദേശം സ്വന്തമായുള്ള ഒരിടമെന്ന നിലയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് പാപനാശത്ത് പാരാസെയിലിംഗും നടത്തി.വോട്ടിംഗിന്‍റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ ഒൻപതിന് എല്ലാവരും പോളിംഗ് സ്‌റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കലക്റ്റർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍റെ ഭാഗമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച സ്‌കൂബാ ഡൈവിംഗും ശ്രദ്ധേയമായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പണയം വെച്ച സ്വർണാഭരണങ്ങൾ തിരിച്ചു ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, കൊല്ലത്ത് ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ
സദ്യക്ക് പായസം ലഭിച്ചില്ല, ആലപ്പുഴയിൽ വിളമ്പുകാരനെ കല്ലുകൊണ്ടടിച്ചു, വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി