കവടിയാറിൽ തീപിടുത്തമുണ്ടായ ഹോട്ടൽ നഗരസഭ പൂട്ടി

By Web TeamFirst Published May 7, 2021, 12:50 AM IST
Highlights

കഴിഞ്ഞ മാസം 27നാണ് കവടിയാറിൽ പ്രവർത്തിക്കുന്ന സ്പെയ്സ് എന്ന ഹോട്ടലിൽ തീപിടുത്തമുണ്ടായത്. ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ മൂന്നാം നിലയിലാണ് തീ പടർന്നത്. 

കവടിയാര്‍:  കവടിയാറിൽ തീപിടുത്തമുണ്ടായ ഹോട്ടൽ നഗരസഭ പൂട്ടി. കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ച് പ്രവർത്തിച്ചതടക്കമുള്ള പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് ഹോട്ടൽ പൂട്ടിയത്. ഹോട്ടലിന് ഭക്ഷ്യസുരക്ഷ ലൈസൻസ് ലഭിച്ചതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ മാസം 27നാണ് കവടിയാറിൽ പ്രവർത്തിക്കുന്ന സ്പെയ്സ് എന്ന ഹോട്ടലിൽ തീപിടുത്തമുണ്ടായത്. ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ മൂന്നാം നിലയിലാണ് തീ പടർന്നത്. ഫയർഫോഴ്സ് ഉടനെത്തി ഉടൻ തീയണച്ചതുകൊണ്ടാണ് ജനവാസമേഖലയിൽ വലിയ അപകടം ഒഴിവായത്. ടെറസ് അടച്ചു കെട്ടി അടുക്കളായി പ്രവർത്തിച്ചുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. 

തൊട്ടടുത്ത വീട്ടികളിലേക്ക് നിമിഷ നേരത്തിനുള്ളിൽ തിപടരുമായിരുന്നു. കെട്ടിടനിർമ്മാണ ചട്ടങ്ങള്‍ ലംഘിച്ചതിന് പുറമേ മൂന്നാം നിലയിൽ വൃത്തിയില്ലാത്ത സാഹചര്യത്തിൽ അടുക്കള പ്രവർത്തിച്ചുവെന്നാണ് നഗരസഭക്കു ലഭിച്ച പരാതി. ഹോട്ടലിനെതിരെ അയ‌ൽവാസികള്‍ നേരത്തെയും പരാതി നൽകിയെങ്കിലും നഗരസഭ പരിശോധിച്ചില്ലെന്നും ലൈസൻസുകള്‍ നീട്ടിനൽകയെന്നും ആക്ഷേപം ഉയർന്നിരുന്നു.

നഗരത്തിലെ അടിക്കിടി കടകളിൽ തീടിപിടത്തമുണ്ടായപ്പോള്‍ ഫയർ ഓഡിറ്റ് നടത്തി സുരക്ഷതമല്ലാതെ പ്രവർത്തിക്കുന്ന കടകളുടെ പട്ടിക തയ്യാറാക്കി. എന്നാൽ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് തുടർനടപടികളിൽ നിന്നും നഗരസഭ പിന്നോട്ടുപോവകുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!