കാട്ടായിക്കോണത്ത് മാത്രം 45 മില്ലി മീറ്റർ മഴ, പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം; തിരുവനന്തപുരത്ത് മഴ

Published : Apr 21, 2026, 07:23 PM ISTUpdated : Apr 21, 2026, 07:24 PM IST
pune heavy rain april record flood traffic power cut imd alert india weather update 2026

Synopsis

കാട്ടായിക്കോണത്ത് കനത്ത മഴ പെയ്തു. 45 മില്ലി മീറ്റർ മഴയാണ് കാട്ടായിക്കോണത്ത് ലഭിച്ചത്.

തിരുവന്തപുരം: പൊള്ളുന്ന ചൂടിൽ നിന്ന് തിരുവനന്തപുരത്തിന് താൽക്കാലിക ആശ്വാസം. ന​ഗരത്തിലും ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ പെയ്തു. ഇതോടെ അന്തരീക്ഷ താപനിലയിൽ താഴ്ന്നു. കാട്ടായിക്കോണത്ത് കനത്ത മഴ പെയ്തു. 45 മില്ലി മീറ്റർ മഴയാണ് കാട്ടായിക്കോണത്ത് ലഭിച്ചത്. കാര്യവട്ടം- 27, ബാലരാമപുരം- 9, കഴക്കൂട്ടം-7, പള്ളിച്ചൽ-6, വിളപ്പിൽശ്ശാല-3, പള്ളിപ്പുറം- 2, വെങ്ങാനൂർ-2, കിഴക്കേക്കോട്ട -2 എന്നിങ്ങനെയാണ് മഴക്കണക്ക്. 

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ കിട്ടിയേക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടിവെള്ള പ്രശ്നം എന്തിനാ കോര്‍പ്പറേഷനോട് ചോദിക്കുന്നത്, ബില്ലടയ്ക്കുന്നത് വാട്ടർ അതോറിറ്റിയിലല്ലേയെന്ന് മേയർ; ശാശ്വത പരിഹാരത്തിന് 2 വർഷം വേണ്ടിവരും
മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം