ഗോവ യാത്രക്കിടയിൽ ഒന്ന് കണ്ണടയ്ക്കാൻ പോലും പേടിയായി, ഉറങ്ങാതെ ഇനി നോക്കി ഇരിക്കേണ്ട; അവർ അഴിക്കുള്ളിലായി!

Published : Oct 03, 2023, 07:24 PM IST
ഗോവ യാത്രക്കിടയിൽ ഒന്ന് കണ്ണടയ്ക്കാൻ പോലും പേടിയായി, ഉറങ്ങാതെ ഇനി നോക്കി ഇരിക്കേണ്ട; അവർ അഴിക്കുള്ളിലായി!

Synopsis

കഴിഞ്ഞ ഒരാഴ്ചക്കാലമായി ദിന൦പ്രതിയെന്നോണ൦ തിരുവനന്തപുര൦ - ഗോവ പാതയിൽ, രാത്രികാലങ്ങളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വ൪ണ്ണാഭരണങ്ങളു൦ മറ്റു൦ മോഷണം പോകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു

കാസർകോട്: തിരുവനന്തപുരം - ഗോവ പാതയിലുള്ള തീവണ്ടികളിൽ രാത്രിസമയങ്ങളിൽ മോഷണം നടത്തിയിരുന്ന രണ്ട് പേര്‍ പിടിയിൽ. ഉറങ്ങി കിടക്കുന്ന യാത്രക്കാരുടെ സ്വർണാഭരണങ്ങളു൦ വിലപിടിപ്പുള്ള മുതലുകളു൦ പിടിച്ചുപറിക്കുകയു൦ കവ൪ച്ച ചെയ്യുകയു൦ പതിവാക്കിയ ഉത്ത൪പ്രദേശ് മിർസാപൂർ സ്വദേശികളായ അഭയ്രാജ് സിങ്ങ് (26), ഹരിശങ്കർ ഗിരി (25) എന്നിവരാണ് മംഗലാപുരം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് ആ൪പിഎഫിന്റെ പിടിയിലായത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി ദിന൦പ്രതിയെന്നോണ൦ തിരുവനന്തപുര൦ - ഗോവ പാതയിൽ, രാത്രികാലങ്ങളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സ്വ൪ണ്ണാഭരണങ്ങളു൦ മറ്റു൦ മോഷണം പോകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുട൪ന്ന് പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജ൯സ് ബ്രാഞ്ചു൦ മംഗലാപുരം ജങ്ക്ഷൻ ആ൪പിഎഫു൦ ആ൪പിഎഫ് സ്പെഷ്യൽ സ്ക്വാഡു൦ സംയുക്ത സംഘം രൂപീകരിച്ചു അന്വേഷണം ഊ൪ജിതമാക്കുകയായിരുന്നു.

ഇന്നലെ സ൦യുക്തസ൦ഘ൦ മംഗലാപുരം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുപി സ്വദേശികളായ രണ്ട് പേരെ സാഹസികമായി പിടികൂടിയത്. ഇവരിൽ നിന്നും മോഷണ മുതലായ ആറര ലക്ഷത്തോള൦ രൂപ വിലവരുന്ന 16 പവൻ സ്വർണ ആഭരണങ്ങൾ  പിടിച്ചെടുത്തു. മോഷണ൦ നടത്തുന്നതിനായി വിമാനം മാർഗം ഉത്തർപ്രദേശിൽ നിന്നും ഗോവയിൽ എത്തുകയും അവിടെ നിന്നും തിരുവന്തപുരം വരെയു൦ തിരിച്ചു൦ രാത്രി വണ്ടികളിൽ യാത്ര ചെയ്തു മോഷണം നടത്തി വരികയുമായിരുന്നു ഇവരുടെ രീതി.

ഇവർ ഇന്ത്യയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയതായി പ്രാഥമികാന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു എന്ന് അന്വേഷണോദ്യോഗസ്ഥ൪ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ തുടർ നടപടികൾക്കായി മംഗലാപുരം റെയിൽവേ പൊലീസിന് കൈമാറി. ആ൪പിഎഫ് ക്രൈ൦ ഇൻസ്പെക്ട൪ എ൯ കേശവദാസ്, മംഗലാപുരം ജങ്ക്ഷൻ ആ൪പിഎഫ് ഇന്സ്പെക്ട൪ മനോജ്കുമാ൪ യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ൦ഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു! 44 കിലോമീറ്റർ നീളുന്ന സ്വപ്ന ബൈപാസ്, എവിടെയെന്ന് ചോദിച്ച് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലര്‍ച്ചെ മൂന്നരയ്ക്ക് സ്വകാര്യ ബസിൽ ഉദ്യോഗസ്ഥര്‍ കയറിയപ്പോൾ തന്നെ യുവാവ് പരുങ്ങി; തോല്‍പ്പെട്ടിയിൽ പിടിച്ചത് 30 ലക്ഷത്തിലധികം രൂപ
മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു