തിരുവനന്തപുരത്ത് സ്ത്രീയടക്കം നാല് പേർക്ക് വെട്ടേറ്റ സംഭവം; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Web Desk   | Asianet News
Published : Jun 03, 2020, 11:39 PM IST
തിരുവനന്തപുരത്ത് സ്ത്രീയടക്കം നാല് പേർക്ക് വെട്ടേറ്റ സംഭവം; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർക്കാണ് മഞ്ചേഷ് അടക്കമുള്ള അക്രമി സംഘത്തിന്റെ ആക്രമണത്തിൽ വെട്ടേറ്റത്

തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ത്രീയടക്കം നാല് പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിൽ. അക്രമി സംഘത്തിലെ അംഗമായ വയ്യേറ്റ് ലക്ഷംവീട്ടിൽ മഞ്ചേഷ് (23) ആണ് പൊലീസിന്റെ പിടിയിലായത്. കേസിൽ നാലാം പ്രതിയാണ് ഇയാൾ.

ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർക്കാണ് മഞ്ചേഷ് അടക്കമുള്ള അക്രമി സംഘത്തിന്റെ ആക്രമണത്തിൽ വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ടു പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ