ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കടുത്ത നടപടികൾ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയ‍ർ; സ്പാകൾക്ക് അനുമതികൾ പരിശോധിക്കും

Published : Feb 09, 2026, 08:06 AM IST
vv rajesh

Synopsis

തിരുവനന്തപുരം കോര്‍പറേഷൻ അനധികൃത സ്പാകൾക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കുന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ച 'സ്പർശൻ വെൽനെസ്' എന്ന സ്പാ നഗരസഭ പൂട്ടിയതിന് പിന്നാലെ, ക്രോസ് മസാജിംഗ് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.

തിരുവനന്തപുരം: അനധികൃത സ്പാ വിഷയത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കാൻ തിരുവനന്തപുരം കോര്‍പറേഷൻ. എത്ര സ്പാകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് രേഖകൾ പരിശോധിക്കുമെന്ന് മേയര്‍ വി വി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചില ഗുണ്ടകൾ സ്പാകൾക്ക് സംരക്ഷണം നൽകുന്നുണ്ടന്ന വിവരമുണ്ട്. ഏത് കൊലകൊമ്പൻ സ്പാ നടത്തിയാലും നടപടിയുണ്ടാകും. ക്രോസ് മസാജിംഗ് അനുവദിക്കില്ല. പരിശീലനം നേടിയവർ സ്പാലുണ്ടാകണം. ഈ നഗരത്തെ മോശമാക്കാൻ കഴിയില്ല. പൊലീസാണ് ഇക്കാര്യത്തിൽ കൂടുതൽ നടപടിയെടുക്കേണ്ടതെന്നും മേയർ വ്യക്തമാക്കി.

ലൈസൻസില്ലാത്ത സ്പായ്ക്ക് പൂട്ടുവീണു

തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് ലൈസൻസില്ലാതെ പ്രവ‍ർത്തിക്കുന്ന സ്പായ്ക്ക് പൂട്ടുവീണിരുന്നു. തിരുവനന്തപുരം സ്റ്റാച്യുവിലെ 'സ്പർശൻ വെൽനെസ്' സ്പായിൽ നഗരസഭ മിന്നൽ പരിശോധന നടത്തി. 23 കാരിയുടെ പരാതിയിലായിരുന്നു നടപടി. പരാതി ലഭിച്ച ഉടൻ തന്നെ അധികൃതർ കർശന നടപടികൾ സ്വീകരിച്ചു. വലിയ നിയമലംഘനമാണ് ഈ സ്പായുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്പായുടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പൂട്ടി. തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിന് നേരെ എതിർവശത്ത് പ്രവർത്തിക്കുന്ന സ്പർശൻ വെൽനെസ് സ്പായിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പിന്നാലെ പൊലീസും സ്ഥലത്തെത്തി.

പരിശോധനയിൽ കേന്ദ്രത്തിലെ പ്രീമിയം വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് കണ്ടെത്തി. ഈ വിഭാഗം അന്വേഷണത്തിന്‍റെ ഭാഗമായി പൂട്ടി. ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കും എന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ പരാതി പൊലീസിനെ അറിയിച്ചതായി മേയർ പറഞ്ഞു. അനധികൃത സ്പാകള്‍ക്കെതിരെ പൊലീസുമായി ചേര്‍ന്ന് നടപടിയെടുക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനം. സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും അനധികൃത സ്പാ കേന്ദ്രങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കുമെന്നും മേയർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ