ദുരന്ത നിവാരണത്തിന് മുക്കാല്‍ കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി തിരുവനന്തപുരം നഗരസഭ; ജീവനക്കാര്‍ക്ക് പരിശീലനവും നൽകി

Published : May 26, 2026, 06:37 PM IST
vv rajesh

Synopsis

പ്രകൃതിക്ഷോഭങ്ങളെയും പ്രളയത്തെയും നേരിടാൻ തിരുവനന്തപുരം നഗരസഭ 75 ലക്ഷം രൂപയുടെ ദുരന്തനിവാരണ ഉപകരണങ്ങൾ വാങ്ങി. വരുന്ന മഴക്കാലത്തെ മുന്നിൽക്കണ്ട് ജീവനക്കാർക്ക് പരിശീലനം നൽകി. കൂടാതെ, നഗരത്തിലെ അനധികൃത നിർമ്മാണങ്ങളും തട്ടുകടകളും ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മേയർ ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തി.

തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ പ്രകൃതിക്ഷോഭവും പ്രളയവും കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ തിരുവനന്തപുരം നഗരസഭ വാങ്ങിയ 75 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. നഗരസഭാ ജീവനക്കാര്‍ക്ക് ഇന്നലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും സംഘടിപ്പിച്ചു. യന്ത്രങ്ങളുടെ സ്വിച്ച്ഓണ്‍ കര്‍മ്മവും പരിശീലനോദ്ഘാടനവും ടൗണ്‍ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമാദേവി അദ്ധ്യക്ഷയായിരുന്നു. വരുന്ന മഴക്കാലത്ത് കെടുതികള്‍ പരിഹരിക്കാന്‍ നഗരസഭയുടെ ദുരന്തനിവാരണ സെല്‍ വഴിയാണ് ഉപകരണങ്ങള്‍ വാങ്ങിയത്. വാട്ടര്‍ പമ്പ് സെറ്റ്, മഡ് പമ്പ് സെറ്റ്, മെക്കാനിക്കല്‍ വുഡ് കട്ടര്‍, ജനറേറ്റര്‍, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ 25 എണ്ണം വീതവും, 40 ഫയര്‍ എക്സ്റ്റിംഗ്യുഷറുമാണ് വാങ്ങിയത്. ഓരോ ഹെല്‍ത്ത് സര്‍ക്കിളിലും 4 ജീവനക്കാര്‍ക്ക് വീതം 100 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്.

അതേസമയം, തിരുവനന്തപുരം മേയര്‍ വി വി രാജേഷ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്‍റെ ഓഫീസിൽ സന്ദർശിച്ചു. നിരവധി നാളായി തിരുവനന്തപുരത്തെ ജനങ്ങളും കോർപ്പറേഷനും ആവശ്യപ്പെട്ടിരുന്ന തിരുവനന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരിയ്ക്കുന്ന പഴയ വാഹനങ്ങൾ ലഭ്യമായ ഗ്രൗണ്ടുകളിലേക്ക് മാറ്റുവാൻ തീരുവാനിച്ച കാര്യം അദ്ദേഹം അറിയിച്ചു. കോർപ്പറേഷൻ പരിധിയിലെ മാർക്കറ്റുകളും ചില ഗ്രൗണ്ടുകളും കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനും യാത്രക്കാർക്കും വാഹനങ്ങൾക്കും മാർഗ്ഗ തടസ്സം സൃഷ്ടിച്ച് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിയ്ക്കുന്നതിനും ആവശ്യമായ ദിനങ്ങളിൽ പൊലീസ് സേവനം അഭ്യർത്ഥിച്ചുവെന്നും വി വി രാജേഷ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുംവഴി കാർ മരത്തിലിടിച്ചു; വൃദ്ധ മരിച്ചു, മകനും ബന്ധുവിനും പരിക്ക്
ജോലിക്ക് പോയ ഭാര്യയെ വിളിച്ചുവരുത്തി, ആവശ്യപ്പെട്ടത് ജാമ്യത്തിനായി കരമടച്ച രസീത്, വഴങ്ങാതെ വന്നതോടെ കൊല്ലത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് 55കാരൻ