
കൊല്ലം: കൊല്ലത്ത് ജാമ്യരേഖയായ് ഹാജരാക്കാൻ കരം ഒടുക്കിയ രസീത് നൽകാത്ത വൈരാഗ്യത്തിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. പൊലീസ് കേസിന് ജാമ്യം ലഭിക്കാൻ കരം ഒടുക്കിയ രസീത് നൽകാത്തതാണ് അക്രമത്തിന് കാരണമായത്. സംഭവത്തിൽ നെടുമ്പന കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. ഭാര്യ രമയെ(47)യാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കണ്ണനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആൾ ജാമ്യം നിൽക്കുവാൻ രമയെ നിർബന്ധിച്ചത് ഒപ്പം കരമടച്ചതിന്റെ രസീത് ആവശ്യപ്പെടുകയും ആയിരുന്നു. എറണാകുളത്ത് ജോലിക്ക് പോയിരുന്ന ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ജാമ്യം നിൽക്കാൻ നിർബന്ധിച്ചത്.
ഇതിന് അവർ തയ്യാറാകാതിരുന്നതോടെ പെൺമക്കളുടെ മുന്നിൽ വച്ച് വീട്ടിലെ കറി കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു. കുത്തുകൊണ്ട് വീണ രമയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാവിലെ വീടിന്റെ സമീപത്തു നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam