
തിരുവനന്തപുരം: ലോറിയിൽ തടി കയറ്റുന്നതിനിടെ വഴുതിവീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവനന്തപുരം വെണ്ണിയൂർ നെല്ലിവിള പ്ലാവിള സ്വദേശി ബൈജു (46) ആണ് മരിച്ചത്. കഴിഞ്ഞ 25-ാം തീയ്യതി വെണ്ണിയൂർ കാട്ടുകുളം ജംഗ്ഷനിലുള്ള കോട്ടുകാൽ സ്വദേശി ശ്രീലാലിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ മരം മുറിച്ച ശേഷം തടി ചുമന്ന് ലോറിയിൽ കയറ്റുന്നതിനിടയിൽ സിമന്റ് തറയിൽ വഴുതി വീഴുകയായിരുന്നു.
വീഴ്ചയിൽ തടി തലയിൽ അടിച്ച് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ബൈജുവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ഉച്ചയോടെയാണ് ബൈജു മരിച്ചത്. ഭാര്യ - ലാജിമോൾ. മക്കൾ - അശ്വതി, അരുൺ. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam