വിവാഹം കഴിഞ്ഞ് രണ്ടുമാസം; തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 27, 2023, 11:01 AM ISTUpdated : Aug 27, 2023, 11:40 AM IST
വിവാഹം കഴിഞ്ഞ് രണ്ടുമാസം; തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസ്സായിരുന്നു. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തുറന്നു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. 

സഹോദരി നല്‍കിയ കേസ് പിൻവലിക്കണം, ദളിത് യുവാവിനെ മർദിച്ച് കൊന്ന് ഗ്രാമമുഖ്യനും സംഘവും, പ്രതിഷേധം

ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാ​ഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചുവെന്ന് വീട്ടുകാർ പറയുന്നു. ഈ സമയത്ത് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാർ പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മരണവിവരം അറിഞ്ഞ് രേഷ്മയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തി. സംഭവ സ്ഥലത്ത് പൊലീസ് എത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. 

മരത്തില്‍ കെട്ടിയ തൊട്ടിലില്‍ കിടത്തിയ പിഞ്ചുകുഞ്ഞിനെ വളഞ്ഞിട്ട് കുത്തി തേനീച്ചകള്‍, ദാരുണാന്ത്യം 

https://www.youtube.com/watch?v=Sace1jGEo4s

https://www.youtube.com/watch?v=Ko18SgceYX8

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ