ഹെൽമെറ്റ് ഇല്ലെങ്കില്‍ പിടിവീഴും; തിരുവനന്തപുരത്ത് 'ഓപ്പറേഷൻ ഹെഡ് ഗിയറു'മായി പൊലീസ്

Published : Feb 29, 2020, 08:28 PM IST
ഹെൽമെറ്റ് ഇല്ലെങ്കില്‍ പിടിവീഴും; തിരുവനന്തപുരത്ത് 'ഓപ്പറേഷൻ ഹെഡ് ഗിയറു'മായി പൊലീസ്

Synopsis

ബോധവത്ക്കരണം നടത്തിയിട്ടും പിൻസീറ്റിലെ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നാളെ മുതൽ 30 ദിവസത്തേക്ക് പ്രത്യേക പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

തിരുവനന്തപുരം: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ഓപ്പറേഷൻ ഹെഡ് ഗിയറുമായി തിരുവനന്തപുരം സിറ്റി പൊലീസ്. ബോധവത്ക്കരണം നടത്തിയിട്ടും പിൻസീറ്റിലെ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നാളെ മുതൽ 30 ദിവസത്തേക്ക് പ്രത്യേക പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

നിരത്തുകളിലെ പരിശോധന കൂടാതെ കണ്‍ട്രോള്‍ ക്യാമറയിൽ പതിയുന്ന നിയമലംഘകർക്കും പിഴ ചുമത്തും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നിയമലംഘനം നടത്തിയ 13342 പേർക്കാണ് സിറ്റി പൊലീസ് പിഴ ചുമത്തിയത്. എന്നിട്ടും നിയമലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. വാഹന പരിശോധനയിൽ പരാതിയോ, പുതിയ നിർദ്ദേശമോ നൽകേണ്ടവർക്ക് 1099 എന്നറിൽ അറിയിക്കാമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ