ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

Published : Oct 04, 2021, 01:25 PM IST
ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

Synopsis

ജെസിയുടെ കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയായിരുന്നു മർദ്ദനമെന്നും മർദ്ദനത്തിൽ പരിക്കേറ്റ് ജസി ബോധരഹിതയായെന്നും പിതാവ്...

തിരുവനന്തപുരം: ഭാര്യയെ (Wife) മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ (Husband) പൊലീസ് (Police) അറസ്റ്റ് (Arrest) ചെയ്തു. പുല്ലുവിള കൊച്ചുപ്പള്ളി പറമ്പ് പുരയിടത്തിൽ വർഗ്ഗീസ് (40) നെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മത്സ്യതൊഴിലാളിയാണ്. വെള്ളിയാഴ്ച രാത്രിയിലാണ് വർഗ്ഗീസ് ഭാര്യ ജെസിയെ ക്രൂരമായി മർദ്ദിച്ചത്. 

ജെസിയുടെ കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയായിരുന്നു മർദ്ദനമെന്നും മർദ്ദനത്തിൽ പരിക്കേറ്റ് ബോധരഹിതായി കിടന്ന ജെസി ഏറെ നേരത്തിന് ശേഷം ബോധം വന്നതിന് പിന്നാലെ വീടിന് പുറത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നും യുവതിയുടെ അച്ഛൻ സിൽവ ദാസ് പറഞ്ഞു. 

വീണ്ടും ജെസിയെ മർദ്ദിക്കാൻ വർഗ്ഗീസ് ശ്രമിച്ചെങ്കിലും ബന്ധുക്കൾ ഇടപെട്ട് തടഞ്ഞു. തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് പിടിയിലായ വർഗ്ഗീസ് ഭാര്യയെ നിരന്തരം മർദ്ദിച്ചിരുന്നതായും ഇത് സംബന്ധിച്ച്  നേരത്തെയും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അറസ്റ്റിലായ വർഗ്ഗീസിനെതിരെ സ്ത്രീപീഡനം, വധശ്രമം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കാഞ്ഞിരം കുളം പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എകെജി സെന്റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലും എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി, തോറ്റത് സ്റ്റാർ സ്ഥാനാർഥി
കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ