ബേക്കലിൽ കടലിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Published : Oct 04, 2021, 12:06 PM ISTUpdated : Oct 04, 2021, 12:36 PM IST
ബേക്കലിൽ കടലിൽ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Synopsis

ഇന്നലെ ഉച്ചക്കാണ് കടലിലേക്ക് ഇറങ്ങി നിന്ന് സെൽഫി എടുക്കുന്നതിനിടെ ഷഫീറുൽ ഇസ്ലാം തിരയിൽ പെട്ടത്...

കാസർഗോഡ്: ബേക്കൽ പുതിയ കടപ്പുറത്ത് കടലിൽ (Sea) വീണ അതിഥി തൊഴിലാളിയുടെ (Migrant Worker) മൃതദേഹം (Dead Body) കണ്ടെത്തി. കൽക്കട്ട സ്വദേശി ഷഫീറുൽ ഇസ്‌ലാം (25) ആണ് മരിച്ചത്. കോട്ടികുളത്ത് പാറയിടുക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് കടലിലേക്ക് ഇറങ്ങി നിന്ന് സെൽഫി എടുക്കുന്നതിനിടെ ഷഫീറുൽ ഇസ്ലാം തിരയിൽ പെട്ടത്. കോസ്റ്റൽ പൊലീസും നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More: 'ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണം'; പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിപക്ഷത്തെ പിന്തുണച്ച് ശൈലജ

അതേസമയം ഇന്ന് വയനാട്ടിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ (വീണ് എട്ടുവയസ്സുകാരൻ മരിച്ചു. വയനാട് വൈത്തിരിയിലെ റിസോർട്ടിലാണ് അപകടമുണ്ടായത്. കോഴിക്കോട് കുന്ദമംഗലം സ്വദേശി ജിഷാദിന്റെ മകൻ അമൽ ഷെഹസിൽ ആണ് നിന്തൽ കുളത്തിൽ വീണ് മരിച്ചത്. അബദ്ധത്തിൽ കാലുതെറ്റി കുട്ടി കുളത്തിൽ വീഴുകയായിരുന്നു. ഞായറാഴ്ചവൈകീട്ടാണ് അപകടം നടന്നത്. കുട്ടി കുളത്തിൽ വീണത് ആരും കണ്ടില്ല. പിന്നീട് കുട്ടിയെ കാണാനില്ലാതെ നോക്കിയപ്പോഴാണ് കുളത്തിൽ കണ്ടെത്തിയത്. മാതാപിതാക്കളോടൊപ്പം റസോർട്ടിൽ എത്തിയതായിരുന്നു കുട്ടി. 

Read More: ആര്‍ടിപിസിആര്‍ നിരക്ക് 500 ആക്കിയ നടപടി റദ്ദാക്കി; പുനപരിശോധിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

Read More: കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ്; റിയൽ ലൈഫ് 'നരൻ' എന്ന് ആരാധകർ, വീഡിയോ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എകെജി സെന്റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലും എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി, തോറ്റത് സ്റ്റാർ സ്ഥാനാർഥി
കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ