തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം: നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Published : Oct 26, 2026, 12:48 PM IST
wall collapse

Synopsis

തിരുവനന്തപുരം പള്ളിച്ചലിന് സമീപം അയണിമൂട്ടിൽ മതിൽ ഇടിഞ്ഞുവീണ് നാല് പേർക്ക് പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം. പള്ളിച്ചൽ വെടിവച്ചാം കോവിലിന് സമീപം അയണിമൂട്ടിലാണ് സംഭവം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

പള്ളിച്ചൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവർക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലിക്കിടെ അയണിമൂട്ടിൽ വെച്ച് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.

പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരൂരിലും വരുന്നു റെയിൽ കോച്ച് റസ്റ്റോറന്റ്; പുഴയോരത്ത് ഭക്ഷണം കഴിക്കാം, നിരക്കും കുറവ്
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ സന്ദർശിച്ചു; വീടും ജോലിയും ഉറപ്പുനൽകി മുഖ്യമന്ത്രി