28 കേസുകളിൽ വാറണ്ട്, ഒളിവു ജീവിതത്തിനൊടുവിൽ തിരുവണ്ണൂർ സ്വദേശി അറസ്റ്റിൽ

By Web TeamFirst Published Apr 11, 2022, 8:34 PM IST
Highlights

28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസ് ആണ് കോഴിക്കോട് ടൗൺ പൊലീസിന്റെ പിടിയിലായത്.

കോഴിക്കോട്: 28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസ് ആണ് കോഴിക്കോട് ടൗൺ പൊലീസിന്റെ പിടിയിലായത്. സ്വർണ്ണാഭരണങ്ങൾ പണയം വെച്ച കേസിൽ ഇയാൾക്കെതിരെ കോഴിക്കോട് സിറ്റിയിൽ 35 കേസുകൾ നിലവിലുണ്ട്. നല്ലളം,പന്നിയങ്കര, ടൗൺ, നടക്കാവ്,മെഡിക്കൽ കോളേജ്, ചേവായൂർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 28 കേസുകൾ നിലവിലുണ്ട്. 

കോടതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം ഒളിവിൽ പോവുകയായിരുന്നു. മാസങ്ങളായി ടൌൺ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് മഞ്ചേരി മുട്ടിപ്പാലത്ത് വാടക വീട്ടിൽ വെച്ച് ഇയാൾ പിടിയിലായത്.

കോയന്പത്തൂർ, എറണാകുളം,  കരിപ്പൂർ എയർപോർട്ട്, പാണ്ടിക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ വാടക വീട്ടിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ടൌൺ എസ്.ഐ അനൂപ്. എ. പി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ പി , പ്രബീഷ്. ഒ ഡൻസാഫ് സ്ക്വാഡ് അംഗം എ.എസ്, ഐ മനോജ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

click me!