
തിരുവനന്തപുരം: ഇത്തവണത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 347 കേസുകൾ. 2016 ലെ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ഇത്തവണ അക്രമസംഭവങ്ങള്‍ കുറവാണെന്ന് പൊലീസ് അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ അക്രമങ്ങളുടെ പേരിൽ 613 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ തെരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. പൊലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് റിക്കാർഡ് പോളിങ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ താഴെകൊടുക്കുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ.
| തിരുവനന്തപുരം സിറ്റി | 9 (35) |
| തിരുവനന്തപുരം റുറൽ | 23 (38) |
| കൊല്ലം സിറ്റി | 11 (30) |
| കൊല്ലം റൂറൽ | 8 (17) |
| പത്തനംതിട്ട | 6 (6) |
| ആലപ്പുഴ | 17 (13) |
| കോട്ടയം | 2 (39) |
| ഇടുക്കി | 6 (33) |
| കൊച്ചി സിറ്റി | 6 (5) |
| എറണാകുളം റൂറൽ | 3 (4) |
| പാലക്കാട് | 15 (14) |
| തൃശൂർ സിറ്റി | 19 (7) |
| തൃശൂർ റൂറൽ | 18 (41) |
| മലപ്പുറം | 66 (87) |
| കോഴിക്കോട് റൂറൽ | 20 (57) |
| കോഴിക്കോട് സിറ്റി | 10 (26) |
| വയനാട് | 9 (10) |
| കണ്ണൂർ | 79 (86) |
| കാസർകോട് | 20 (64) |
ഇത്തവണ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കണ്ണൂരാണ് 79. ഏറ്റവും കുറവ് കോട്ടയത്തും. രണ്ട് അക്രമസംഭവങ്ങള്‍ മാത്രമാണ് കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam