വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു

By Web TeamFirst Published Jun 17, 2019, 3:07 PM IST
Highlights

മാനന്തവാടിയിൽ യുവതി വെട്ടേറ്റ് മരിച്ചു. ജോലിക്കിടെ വീട്ടിലേക്ക് പോയി തിരിച്ചു വരാഞ്ഞപ്പോൾ  നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു. മാനന്തവാടിലെ തവിഞ്ഞാലിലാണ് സംഭവം. പ്രശാന്തിഗിരി സ്വദേശി സിനി (31) ആണ് കൊല്ലപ്പെട്ടത്. 

വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയി തിരിച്ച് വരാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിനിടെയാണ് വീടിനകത്ത് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അയൽവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

click me!