
തിരുവല്ല: തിരുവല്ലയിൽ അങ്കണവാടി നിര്‍മ്മിച്ച് നൽകി തൊഴിലുറപ്പ് തൊഴിലാളികൾ. ഒരു വര്‍ഷത്തിനിടെ രണ്ട് അങ്കണവാടികൾ നിര്‍മ്മിച്ച് നൽകിയാണ് നിരണം പഞ്ചായത്തിലെ തൊഴിലുറപ്പുകാര്‍ മാതൃകയായത്.
സ്വന്തമായി അംഗൻവാടി കെട്ടിടമില്ലാത്ത അഞ്ചാം വാർഡിലും പത്താം വാര്‍ഡിലുമാണ് തൊഴിലുറപ്പ് തൊഴിലാളികൾ മുൻകയ്യെടുത്ത് കെട്ടിടം നിര്‍മ്മിച്ച് നൽകിയത്. അംഗൻവാടികളിൽ ഒരെണ്ണം 301 തൊഴിൽ ദിനങ്ങൾ കൊണ്ടും മറ്റൊന്ന് 227 തൊഴിൽ ദിനങ്ങൾ കൊണ്ടുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏഴ് ലക്ഷം രൂപയും 9 ലക്ഷം രൂപയുമാണ് അടങ്കൽത്തുകകൾ.
വാടകക്കെട്ടിടത്തിൽ അംഗൻവാടി പ്രവര്‍ത്തിക്കുന്ന മൂന്ന് വാര്‍ഡുകളിൽ കൂടി പുതിയ അംഗൻവാടികൾ നിര്‍മ്മിച്ച് നൽകാനാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ പദ്ധതി. പഞ്ചായത്ത് കണ്ടെത്തിയ സ്ഥലങ്ങളിലാണ് അംഗൻവാടികളുടെ നിര്‍മ്മാണം. അംഗൻവാടി വളപ്പിലെ കിണറും തൊഴിലുറപ്പ് തൊഴിലാളികളാണ് നിര്‍മ്മിച്ച് നൽകിയത്. വൈദ്യുതി കണക്ഷൻ കൂടി ലഭിച്ചാൽ അടുത്ത ആഴ്ച മുതൽ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam