വട്ടവടയില്‍ ഇന്ന് നടത്താനിരുന്ന ജെല്ലിക്കെട്ടിന് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തി

Published : Feb 07, 2019, 07:56 AM IST
വട്ടവടയില്‍ ഇന്ന്  നടത്താനിരുന്ന ജെല്ലിക്കെട്ടിന് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തി

Synopsis

വട്ടവടയില്‍ ഇന്ന്  നടത്താനിരുന്ന ജെല്ലിക്കെട്ടിന് ഇടുക്കി ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തി.  വട്ടവടയില്‍ നടത്തുന്ന ജെല്ലിക്കെട്ടിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എംഎന്‍ ജയചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയത്

ഇടുക്കി: വട്ടവടയില്‍ ഇന്ന്  നടത്താനിരുന്ന ജെല്ലിക്കെട്ടിന് ഇടുക്കി ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തി.  വട്ടവടയില്‍ നടത്തുന്ന ജെല്ലിക്കെട്ടിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എംഎന്‍ ജയചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും വട്ടവടിയിലേയ്ക്ക് കുടിയേറിയ കര്‍ഷക ജനതയുടെ കുടിയേറ്റകാലം മുതലുള്ള പ്രധാന ആചാരങ്ങളില്‍ ഒന്നാണ് മരമടി എന്നറിയപ്പെടുന്ന കാളയോട്ട മത്സരം. 

ഓടിയെത്തുന്ന കാളകളെ പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് പിടിച്ച് നിര്‍ത്തുന്നതാണ് വട്ടവടയിലെ മരമടി എന്നറിയപ്പെടുന്ന കാളയോട്ട മത്സരം. എന്നാല്‍ രജ്യത്താകമാനം സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചപ്പോളും കേരളത്തില്‍ കാളക്കുളമ്പടി കേട്ടിരുന്ന ഏക പ്രദേശമാണ് വട്ടവട. എന്നാല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വട്ടവടയിലും നടത്താനിരിക്കുന്ന കാളയോട്ടത്തിനും തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ എം എന്‍ ജയചന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് നടത്താനിരുന്ന ജെല്ലിക്കെട്ടിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. 

ജെല്ലിക്കെട്ടും കന്നുകാലികളെ ഉപയോഗിച്ചുകൊണ്ട് നടത്താനിരിക്കുന്ന മത്സരങ്ങളടക്കം നടത്തുന്നില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് പൊലീസ്, മൃഗ സംരക്ഷണ വകുപ്പ്, ഗ്രാമപഞ്ചായത്ത്, ദേവികുളം സബ് കളക്ടര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതി വിധി നിലനില്‍ക്കുമ്പോളും തമിഴ്‌നാട്ടിലടക്കം ജെല്ലിക്കെട്ട് നടക്കുന്നുണ്ടെന്നും നൂറ്റാണ്ടുകളായി നടത്തിവരുന്ന ആചാരത്തിന്റെ ഭാഗമായി നത്തപ്പെടുന്ന കാളയോട്ടത്തിന് വിലക്കേര്‍പ്പെടുത്തിയ ജില്ലാ കളക്ടറുടെ നടപടിക്കെതിരേ ശക്തമായ പ്രതിക്ഷേധവും ഉയരുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍