'മുദ്ര പതിപ്പിക്കാത്തതും കൃത്യതയില്ലാത്തതുമായി ത്രാസുകൾ'; 12,000 രൂപ പിഴയീടാക്കി ലീഗൽ മെട്രോളജി വകുപ്പ്

Published : Aug 12, 2023, 10:01 PM IST
'മുദ്ര പതിപ്പിക്കാത്തതും കൃത്യതയില്ലാത്തതുമായി ത്രാസുകൾ'; 12,000 രൂപ പിഴയീടാക്കി ലീഗൽ മെട്രോളജി വകുപ്പ്

Synopsis

: കരിയിക്കുളങ്ങര മത്സ്യമാര്‍ക്കറ്റില്‍ പരിശോധന നടത്തി

കായംകുളം: കരിയിക്കുളങ്ങര മത്സ്യമാർക്കറ്റിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മത്സ്യ തൂക്കത്തിൽ കുറവ് വരുത്തി വിൽപ്പന നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗൽ മെട്രോളജി വകുപ്പ് കരിയിലക്കുളങ്ങര പൊലീസ് എന്നിവയുടെ സംയുക്ത പരിശോധന നടത്തിയത്. 

പരിശോധനയിൽ മുദ്ര പതിപ്പിക്കാത്തതും കൃത്യത ഇല്ലാത്തതുമായ ത്രാസുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ ത്രാസുകൾ പിടിച്ചെടുക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് 12,000 രൂപ പിഴയിടാക്കുകയും ചെയ്തു. സമീപത്തെ പച്ചക്കറി സ്റ്റാളുകളിലും ലീഗൽ മെട്രോളജി പരിശോധന നടത്തി. 

ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ആർ ജയലക്ഷ്മി, പി പ്രവീൺ, കരിയിലകുളങ്ങര പൊലീസ് സബ് ഇൻസ്പെക്ടർ എസ് സുരേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്റ്റിംഗ് അസിസ്റ്റൻറ്മാരായ കെ വി വിജേഷ് കുമാർ, എസ് പ്രേംകുമാർ, സുനിൽകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.  

Read more: ആലപ്പുഴയിൽ വൈഫൈ കണക്ഷൻ നൽകാമെന്ന് പറഞ്ഞ് 17-കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ചു, യുവാക്കൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്
ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം എന്ന വാർത്തയിൽ ഫോട്ടോ മാറിയതിൽ ഖേദിക്കുന്നു