
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബാങ്കുകാരുടെ ഭീഷണി നേരിട്ട കയർ തൊഴിലാളി ആത്മഹത്യ ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിൽ കുഞ്ഞാറു വെളി ശശിയെ ആണ് പുലർച്ചയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് തവണ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇന്നലെ സ്വകാര്യ ബാങ്ക് ജീവനക്കാർ ശശിയുടെ വീട്ടിൽ എത്തിയിരുന്നു.
ചേർത്തലയിലെ സ്വകാര്യ ബാങ്കിൽ നിന്നും 5 ലക്ഷം രൂപ ശശി വായ്പ എടുത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലമായി തിരിച്ചടവ് മുടങ്ങി. ആദ്യം കയർഫാക്ടറി ഉടമയായിരുന്ന ശശി പിന്നീട് ഫാക്ടറി വിറ്റിരുന്നു. വീടിന് അടുത്തു തന്നെയുള്ള മറ്റൊരു കയർ ഫാക്ടറിയിൽ തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ഇളയ മകളുടെ വിവാഹത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതായി ബന്ധുക്കൾ പറയുന്നു. വായ്പകൾ മുടങ്ങാതെ അടച്ചു വരുന്നതിനിടയിൽ മൂന്ന് മാസക്കാലമായി സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായി.
വായ്പ മുടങ്ങിയതിനെ തുടർന്ന് ജപ്തി ഭീഷണിയടക്കം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.ഇന്നലെ എത്തിയ ബാങ്ക് ജീവനക്കാരുമായി പ്രശ്നങ്ങൾ ഉണ്ടായതായി അയൽവാസിയും പറയുന്നു.
Read Also: മദ്യപിച്ചു, വാക്കുതർക്കമുണ്ടായി; ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ചു കൊന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam