മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം. ഇന്നലെ രാത്രിയായിരുന്നു സംഭവം.പൊഴുതനയ്ക്കടുത്ത് അച്ചൂര്‍ അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി ബെന്നിയാണ് ഇളയ സഹോദരന്‍ റെന്നിയെ കൊലപ്പെടുത്തിയത്. 

പൊഴുതന: വയനാട് പൊഴുതനയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അച്ചൂര്‍ അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം. ഇന്നലെ രാത്രിയായിരുന്നു സംഭവം.പൊഴുതനയ്ക്കടുത്ത് അച്ചൂര്‍ അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി ബെന്നിയാണ് ഇളയ സഹോദരന്‍ റെന്നിയെ കൊലപ്പെടുത്തിയത്. മദ്യലഹരിയില്‍ ബെന്നി ചുറ്റികയെടുത്തു അനുജന്റെ തലയ്ക്കടിക്കുകയായിരുന്നു. അമ്മ ഡെയിസിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. കിടപ്പുമുറിയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

പരേതനായ ജോര്‍ജിന്റെയും ഡെയ്‌സിയുടെയും മക്കളാണ് റെന്നിയും ബെന്നിയും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്രതി ബെന്നിയെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.

Read Also: റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവം; പൊലീസിന്റേത് ​ഗുരുതരവീഴ്ച, ആരോപണവുമായി അയൽവാസി