
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പോക്‌സോ ചുമത്തിയ യുവാവിനെ പൊലീസ് പിടികൂടി. കണ്ണൂര്‍ മുഴക്കുന്ന് സ്വദേശി പുത്തന്‍പുര വീട്ടില്‍ സജീറി(36)നെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്ന സജീര്‍ കുറ്റിച്ചിറയില്‍ വച്ച് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും വൈകീട്ടോടെ വീണ്ടുമെത്തി കുട്ടിയെ ശല്യപ്പെടുത്തുകയുമായിരുന്നു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. ടൗണ്‍ എസ്‌ഐ ശ്രീസിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീറിനെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam