ബൈക്കിലെത്തി മാലമോഷ്ടിച്ച കേസില്‍ പിടിയിലായ മൂന്ന് പേരെ റിമാന്റ് ചെയ്യും.

By Web TeamFirst Published Aug 14, 2020, 4:46 PM IST
Highlights

റിട്ടയേഡ്‌ അദ്ധ്യാപികയുടെ മൂന്നര പവന്റെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസില്‍  മൂന്നു പേരെയാണ്  ചേര്‍ത്തല പൊലീസ് പിടികൂടിയത്. 

ആലപ്പുഴ: ബൈക്കിലെത്തി മാലമോഷ്ടിച്ച കേസില്‍ പിടിയിലായ മൂന്ന് പേരെയും നാളെ റിമാന്റ് ചെയ്യും. വ്യാഴം രാവിലെ ഏഴ് മണിയോടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ റിട്ടയേഡ്അദ്ധ്യാപികയുടെ മൂന്നര പവന്റെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസില്‍  മൂന്നു പേരെയാണ്  ചേര്‍ത്തല പൊലീസ്  രാത്രി യോടെ തന്ത്രപരമായി പിടികൂടിയത്. 

പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാര്‍ഡ് തിരുനെല്ലൂര്‍ ആറുകണ്ടത്തില്‍ ഷിബു(47), തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ കണ്ണങ്കര പിണ്ടമംഗലത്ത് സിബി ജോണി(29),തണ്ണീര്‍മുക്കം കണ്ണങ്കര കുര്യന്‍വെളിശിവപ്രസാദ്(29)എന്നിവരേയാണ് ചേര്‍ത്തല സി.ഐ.പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കഞ്ഞിക്കുഴി പഞ്ചായത്ത് 3-ാം വാര്‍ഡ് കൈതവളപ്പില്‍സേതുമാധവന്‍നായരുടെ ഭാര്യ റിട്ട.അദ്ധ്യാപിക സുമതികുട്ടിയമ്മ(74)യുടെ മാലയാണ് മോഷ്ടിച്ചത്. ഷിബുവിനെതിരെ ചേര്‍ത്തല പൊലീസില്‍ മാലമോഷണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ നിലവിലുണ്ട്. അടിപിടിയുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

അപഹരിച്ച സ്വര്‍ണം വില്‍ക്കുന്നതിന് സഹായിച്ചയാളാണ് ശിവപ്രസാദ്. പ്രതികളെ മുഹമ്മ പൊലീസിന്റെ നേതൃത്വത്തില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ശനിയാഴ്ചയോടെ പരിശോധനാഫലം വരും. ഇതിനുശേഷമാണ് കോടതിയില്‍ ഹാജരാക്കുക എന്ന് മുഹമ്മ പൊലീസ് പറഞ്ഞു.

click me!