കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

Published : Jul 12, 2024, 03:55 AM IST
കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

Synopsis

തൂമ്പയും കമ്പിവടിയും ഉപയോഗിച്ച് അതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ജോസഫിന്റെ കാലിന്റെ എല്ലു പൊട്ടി. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുല്‍പള്ളി: കടമായി നല്‍കിയ പണം തിരികെ ചോദിച്ച വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പുല്‍പള്ളി എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പെരിക്കല്ലൂര്‍ പുതുശ്ശേരിയില്‍ വീട്ടില്‍ റോജി (45), പാടിച്ചിറ മരക്കടവ് നെല്ലിക്കാട്ടില്‍ വീട്ടില്‍ രഞ്ജിത്ത് (33), പെരിക്കല്ലൂര്‍ പുതുശ്ശേരിയില്‍ വീട്ടില്‍ മത്തായി (55) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. പെരിക്കല്ലൂര്‍, ചാത്തംകോട്ട് ജോസഫ് ആണ് മര്‍ദനത്തിനിരയായത്. 

പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വിരോധം വച്ച് പ്രതികള്‍ ജോസഫ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഒമിനി വാന്‍ ഇടിച്ചു കയറ്റുകയും തെറിച്ചു വീണ ജോസഫിനെ തൂമ്പയും കമ്പിവടിയും ഉപയോഗിച്ച് അതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ജോസഫിന്റെ കാലിന്റെ എല്ലു പൊട്ടി. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു