
കോഴിക്കോട്: വഴിയാത്രക്കാരനെ തടഞ്ഞ് വെച്ച് പഴ്സ് പിടിച്ചുപറിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. മഞ്ചേരി മേച്ചേരി സനോജ്, മാറാട് മുണ്ടുപാടം അബ്ദുൾ കരീം , കോട്ടക്കൽ തോട്ടുങ്ങൽ ഷെരീഫ് കസബ പോലീസ് സബ് ഇൻസ്പെക്ടർ സിജിത്തും പൊലീസ് സംഘവും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് പാവമണി റോഡിൽ നിന്നും കോട്ടപ്പറമ്പ് ടിബിഎസ് ബുക്ക് സ്റ്റാളിലേക്കുള്ള ക്രോസ് റോഡിലൂടെ പുസ്തകം വാങ്ങുന്നതിനായി പോവുകയായിരുന്ന ബാലുശ്ശേരി സ്വദേശി റിൻഷാദ് ജസിനെ ഇടവഴിയിൽ വച്ച് തടഞ്ഞ് പാന്റിന്റെ പായ്ക്കറ്റിൽ നിന്നും 2300 രൂപ അടങ്ങിയ പേഴ്സ് സംഘം പിടിച്ചു പറിച്ച് ഓടുകയായിരുന്നു.
ബഹളം വെച്ച് പിന്നാലെ ഓടിയ റിൻഷാദും സമീപത്തുള്ള നാട്ടുകാരുടെ സഹായത്താൽ മോഷ്ടാക്കളെ പിടികൂടി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഘത്തിന്റെ കയ്യിൽ നിന്നും പരാതിക്കാരന്റെ പഴ്സും പണവും പൊലീസ് കണ്ടെടുത്തു.
പ്രതികൾക്കെതിരെ പിടിച്ചു പറിക്കം പോക്കറ്റടിക്കും കസബ സ്റ്റേഷനിലും ടൗൺ സ്റ്റേഷനിലുമായി മുന്നോളം കേസുകൾ നിലവിലുണ്ട്. സംഘം സമാന കുറ്റകൃത്യങ്ങൾക്ക് റിമാന്റിൽ കഴിഞ്ഞു വരവെ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്തു വരുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam