തിരുവല്ലയിൽ അസാമീസ് വനിതകൾക്ക് നേരെ ലൈംഗികാത്രിക്രമം, മൂന്ന് പേർ പിടിയിൽ

Published : Jun 15, 2022, 01:47 PM ISTUpdated : Aug 23, 2022, 09:40 PM IST
തിരുവല്ലയിൽ അസാമീസ് വനിതകൾക്ക് നേരെ ലൈംഗികാത്രിക്രമം, മൂന്ന് പേർ പിടിയിൽ

Synopsis

പ്രതികൾക്കെതിരെ ഭവനഭേദനം, കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പത്തനംതിട്ട: തിരുവല്ലയിൽ അസാമീസ് വനിതകൾക്ക് നേരെ ലൈംഗിക അത്രിക്രമം. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. കേസിൽ മൂന്ന് പേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണിക്കുളം സ്വദേശി അനിൽ, മുത്തൂർ സ്വദേശി ഫിറോസ്, പ്രേം ജോസഫ് എന്നിവരാണ് പിടിയിലായത്. അസാം സ്വദേശികൾ താമസിക്കുന്ന സ്ഥലത്തേക്കെത്തിയാണ് പ്രതികൾ ആക്രമിച്ചത്. പ്രതികൾക്കെതിരെ ഭവനഭേദനം, കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പതിമൂന്നുകാരനെ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പതിമൂന്നുകാരനെ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയായ സുബൈര്‍ ദാരിമിയെ ആണ് കാസര്‍കോട് ആദൂര്‍‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്  എടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.

Read Also: വയറ് വേദനയെന്ന് പറഞ്ഞു, പരിശോധിച്ചപ്പോൾ 6 മാസം ഗർഭിണി; 17കാരിയുടെ കാമുകൻ പിടിയിൽ

മൂന്നുമാസക്കാലത്തോളം കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടി നേരിട്ട് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അധ്യാപകന്‍ നേരത്തെ ജോലി ചെയ്ത മദ്രസയിലെ  വിദ്യാര്‍ത്ഥിയാണ്  പരാതി നല്‍കിയത്. അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍റ് ചെയ്തു. ഇയാള്‍ സബ്ജയിലിലാണ്.

വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവിനെതിരെ കേസ്

‌കണ്ണൂർ: മസ്കറ്റ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽവെച്ച് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ എ‌യർ ഇന്ത്യ എക്സ്പ്രസ് ക്രൂവും മുംബൈ സ്വദേശിയുമായ പ്രസാദ് എന്നയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.  മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ട വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. 15കാരന്റെ സ്വകാര്യഭാ​ഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. ജൂൺ അഞ്ചിനാണ് പരാതിക്കടിസ്ഥാനമായ സംഭവം. കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. 15 വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി സ്പർശിച്ചെന്നാണ് പരാതി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

Read Also: മസ്കറ്റിൽ നിന്ന് കണ്ണൂരേക്ക് വന്ന വിമാനത്തിൽ 15-കാരനെ പീഡിപ്പിച്ചതായി പരാതി, എയർക്രൂവിനെതിരെ കേസ്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്