
കൊല്ലം : അഞ്ചലിലെ യുവാവിന്റെ അസ്വാഭാവിക മരണത്തിൽ വഴിത്തിരിവ്. ഇടയം സ്വദേശിയായ ഉമേഷ് മരിച്ചത് ക്രൂര മര്‍ദ്ദനത്തെ തുടർന്നെന്ന് കണ്ടെത്തി. ഉമേഷിന്റെ ബന്ധുക്കളായ മൂന്ന് പേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയം സ്വദേശി ദിനകരന്‍, മക്കളായ നിതിന്‍ ,രോഹിത് എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലുള്ള ഉമേഷിന്റെ ശല്യം സഹിക്കവയ്യാതെ മൂന്ന് പേരും ചേർന്ന് മർദ്ദിച്ചെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഉമേഷ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിൽ ഉമേഷിൻ്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയിരുന്നു.