കടയുടെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത് 125 കിലോ അടക്ക, യുവാക്കള്‍ പിടിയില്‍

Published : Jul 21, 2024, 12:14 PM IST
കടയുടെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത് 125 കിലോ അടക്ക, യുവാക്കള്‍ പിടിയില്‍

Synopsis

വെളളിയാഴ്ച രാത്രിയിലാണ് പുതിയമറ്റത്ത് ബിബിന്റെ ഉടമസ്ഥതയിലുള്ള അടക്കാ പൊളി കേന്ദ്രത്തിലാണ് ഇരുവരും മോഷണം നടത്തിയത്

കോഴിക്കോട്: നാദാപുരം വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ നിന്ന് 125 കിലോഗ്രാം അടക്ക മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. കല്ലുനിര താനിക്കുഴിയില്‍ ടി.കെ ശ്രീജിത്ത്(37), ആയഞ്ചേരി മുത്താച്ചിക്കണ്ടിയില്‍ പി. രജീഷ്(36) എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാത്രിയിലാണ് പുതിയമറ്റത്ത് ബിബിന്റെ ഉടമസ്ഥതയിലുള്ള അടക്കാ പൊളി കേന്ദ്രത്തിലാണ് ഇരുവരും മോഷണം നടത്തിയത്. പൊളിച്ചുതൂക്കി ചാക്കില്‍ നിറച്ച് സൂക്ഷിച്ച അടയ്ക്കയാണ് ഇവര്‍ കെട്ടിടത്തിന് പിറകിലെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത്. പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്
ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം എന്ന വാർത്തയിൽ ഫോട്ടോ മാറിയതിൽ ഖേദിക്കുന്നു