ബസിൽ വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ചു, വീട്ടിലെ പക്ഷിക്കൂടിലും എംഡിഎംഎ; ആലുവയിൽ രണ്ടുപേർ അറസ്റ്റിൽ, കൊച്ചിയിൽ നെട്ടൂർ സ്വദേശിയും അറസ്റ്റിൽ

Published : Nov 08, 2026, 01:47 PM IST
aluva mdma case

Synopsis

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവയിലെ പ്രമുഖ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 7.5 ലക്ഷം രൂപ വിലവരുന്ന 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെ പിടികൂടിയത്.

കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിലായി ലഹരിവേട്ട. ആലുവയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 185 ​ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ന​ഗരത്തിൽ എംഡിഎംഎയും കഞ്ചാവുമായി മറ്റൊരാളെ എക്സൈസും പിടികൂടി.

കൊച്ചി പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ കെഎസ് (32), തോപ്പുംപടി പ്രതീക്ഷ നഗർ കെ വി തോമസ് റോഡിൽ കുരിശിങ്കൽ വീട്ടിൽ ഷിനു സെബാസ്റ്റ്യൻ (34) എന്നിവരാണ് ആലുവയിൽ അറസ്റ്റിലായത്.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവയിലെ പ്രമുഖ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 7.5 ലക്ഷം രൂപ വിലവരുന്ന 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെ പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ച് നടത്തിയ തുടർ പരിശോധനയിൽ തോപ്പുംപടിയിലുള്ള ഷിനു സെബാസ്റ്റ്യന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഏഴ് ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി.

തമിഴ്നാട്ടിൽനിന്നാണ് ലഹരിമരുന്ന് കൊച്ചിയിലെത്തിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ടൂറിസ്റ്റ് ബസിൽ യാത്രക്കാരായെത്തിയ പ്രതികൾ വാഴക്കുലയ്ക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. എറണാകുളം, ആലുവ മേഖലകളിലെ നിരവധി ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും നേരിട്ട് വിതരണം ചെയ്യുന്നതിനായാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.

ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി ബംഗളൂരു–തമിഴ്നാട് മേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ലഹരിമരുന്ന് കടത്തിലും വിതരണത്തിലും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനുകുമാറിന്റെയും നേതൃത്വത്തിൽ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എച്ച്. ഷമീർ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ രഞ്ജിത്ത് മാത്യു, അനൂപ് വി., എ.എസ്.ഐ. നൗഷാദ് കെ.എ., സിവിൽ പോലീസ് ഓഫീസർമാരായ മാഹിൻഷാ അബൂബക്കർ, മനോജ് കെ.എം., മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിൻ, അഫ്സൽ, ഗസ്നി, ശ്രീരാജ് എം.എസ്., ഷമീൻ എസ്., അനിൽജിത് എം.ബി. എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനയിലും അറസ്റ്റിലും പങ്കെടുത്തത്. ഇവർ മയക്കുമരുന്ന് വാങ്ങിയവരെക്കുറിച്ചും ഇവരിൽ നിന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവിൽ നിന്ന് 27ഗ്രാം എംഡിഎംഎയും കഞ്ചാവുമായി എത്തിയ നെട്ടൂർ സ്വദേശി അനസ് സിദ്ധിഖിനെയാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഒരാഴ്ചയായി അനസ് എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ ചെറുകിട ലഹരി വിൽപ്പനക്കാരിൽനിന്ന് പണം മേടിച്ചശേഷം, ബെംഗളൂരുവിലെത്തി ലഹരി വസ്തുക്കൾ വാങ്ങുന്നതായിരുന്നു രീതി. ബെംഗളൂരുവിൽ നിന്ന് വാങ്ങുന്നതിന്‍റെ മൂന്നിരട്ടി വിലക്കായിരുന്നു അനസ് കൊച്ചിയിൽ വിൽപ്പന നടത്തിയിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലി തർക്കം; എറണാകുളത്ത് 17കാരന് ക്രൂരമർദനം, സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ അപകടം: സ്വകാര്യ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു, നടപടി മറ്റൊരു കേസിൽ