കഴിഞ്ഞ ബുധനാഴ്ചയാണ് 'മലയിൽ' ബസ് ഇടിച്ച് ഇൻഫോപാർക്കിലെ ഐടി കമ്പനി ജീവനക്കാരിയായ തൃശ്ശൂർ സ്വദേശിനി അക്ഷര(29) മരിച്ചത്. ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്നുപോവുകയായിരുന്ന അക്ഷരയെ അമിതവേ​ഗത്തിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

കൊച്ചി: കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു. ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന 'മലയിൽ' ബസിന്റെ പെർമിറ്റാണ് ശനിയാഴ്ച മുതൽ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ട്രിപ്പ് മുടക്കിയതിനാണ് നടപടി.

കഴിഞ്ഞ ബുധനാഴ്ചയാണ് 'മലയിൽ' ബസ് ഇടിച്ച് ഇൻഫോപാർക്കിലെ ഐടി കമ്പനി ജീവനക്കാരിയായ തൃശ്ശൂർ സ്വദേശിനി അക്ഷര(29) മരിച്ചത്. ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്നുപോവുകയായിരുന്ന അക്ഷരയെ അമിതവേ​ഗത്തിലെത്തിയ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഈ അപകടത്തിലും ബസിന്റെ പേരിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവറെയാണ് ബസിൽ നിയമിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബസ് ഡ്രൈവറായ സി കെ ബിനോയ് ലഹരി ഇടപാട് കേസിലും അടിപിടി കേസിലും ഉൾപ്പെടെ പ്രതിയാണെന്നാണ് കണ്ടെത്തൽ.