ഒറ്റരാത്രിയിൽ മൂന്നു ബൈക്കുകൾ കവർന്നു, പെട്രോൾ പമ്പിലെത്തിയപ്പോൾ മൂവർ സംഘം പൊലീസിന്‍റെ വലയിലായി

Published : Sep 26, 2024, 02:09 PM IST
ഒറ്റരാത്രിയിൽ മൂന്നു ബൈക്കുകൾ കവർന്നു, പെട്രോൾ പമ്പിലെത്തിയപ്പോൾ മൂവർ സംഘം പൊലീസിന്‍റെ വലയിലായി

Synopsis

പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ മൂന്ന് പേരാണ് തിരുവനന്തപുരത്ത് പിടിയിലായത്

തിരുവനന്തപുരം: ഒറ്റരാത്രിയിൽ മൂന്നു ബൈക്കുകൾ കവർന്ന മൂന്നംഗ സംഘം പിടിയിൽ. പോത്തൻകോട്, മംഗലപുരം സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നു ബൈക്കുകൾ കവർന്നത്.

പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിന്‍റെയും  മേലേവിളയിൽ പഞ്ചായത്തംഗത്തിന്‍റെയും വീട്ടിനു മുന്നിൽ വച്ചിരുന്ന രണ്ടു ബൈക്കുകൾ ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കടത്തിക്കൊണ്ടുപോയത്. ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്‍റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും ഈ സംഘം കടത്തി.

പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നതിനിടെ പ്രതികൾ പെട്രോൾ പമ്പിലെത്തിയപ്പോഴാണ് പിടിയിലായത്. വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.

ഇവർ മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി. പോത്തൻകോട് മംഗലപുരം സ്റ്റേഷനുകളിലായി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

'ഒരു തെളിവുമില്ലാതെ അവസാനിക്കുമോ എന്നായിരുന്നു പേടി, ഓർമകളിലേക്കെങ്കിലും ഏട്ടനെ കിട്ടിയതിൽ ആശ്വാസം': അഭിജിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി