കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Published : Apr 30, 2020, 09:06 PM ISTUpdated : Apr 30, 2020, 10:04 PM IST
കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Synopsis

ബാവ നഗർ സ്വദേശി നൂറുദ്ദീന്റെ മകന്‍ ബഷീര്‍, നാസറിന്റെ മകന്‍ അജ്‌നാസ്, സാമിറിന്റെ മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ആറും ഏഴും എട്ടും വയസുള്ള കുട്ടികളാണ് ദുരന്തത്തിനിരയായത്.

കാസർകോട്: കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പിലാണ് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചത്. 

ബാവ നഗർ സ്വദേശി നൂറുദ്ദീന്റെ മകന്‍ ബഷീര്‍, നാസറിന്റെ മകന്‍ അജ്‌നാസ്, സാമിറിന്റെ മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ആറും ഏഴും എട്ടും വയസുള്ള കുട്ടികളാണ് ദുരന്തത്തിനിരയായത്. അപകടത്തിൽപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി ഉടൻ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

വൈകുന്നേരം വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി വീടിനപ്പുറത്തെ ചതുപ്പിൽ പരിശോധിച്ചപ്പോൾ ആണ് മൂന്ന് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി