തിരുവനന്തപുരത്ത് ദേശീയപാതയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം

Published : Aug 26, 2021, 03:36 PM IST
തിരുവനന്തപുരത്ത് ദേശീയപാതയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം

Synopsis

 ശ്രീകാര്യത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് രണ്ടു പേർ മരിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയപാതയിൽ രണ്ട് വാഹന അപകടങ്ങളിലായി മൂന്നു മരണം. ശ്രീകാര്യത്തും ആറ്റിങ്ങൽ കോരാണിക്ക് സമീപവുമാണ് അപകടമുണ്ടായത്. ശ്രീകാര്യത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് രണ്ടു പേർ മരിച്ചത്. ഓട്ടോ ഡ്രൈവർ രാജേഷ് കുമാറും, സഹോദരി ഭർത്താവ്  ജയചന്ദ്രനുമാണ് മരിച്ചത്. 

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡയാലിസിസിന് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. കോരാണിക്ക് സമീപം ചിറയിൻകീഴ് സ്റ്റേഷനിലെ ജീപ്പും കാറും കൂട്ടിയിച്ചാണ് ഒരു യുവതി മരിച്ചത്. കൊല്ലം സ്വദേശി അനൈനയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർക്ക് പരിക്കേറ്റു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്