സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഫലപ്രദമായ ഇടപെടലോടെയാണ് സംഭവങ്ങള്‍ പുറത്തായത്.ശ്രദ്ധയില്‍പ്പെട്ട ബൂത്ത് ഏജന്റുമാര്‍ പ്രിസൈഡിങ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു.

മലപ്പുറം: തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിനും ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനും രണ്ടു പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇരട്ട വോട്ടിന് ശ്രമിച്ച യുവതിക്കും മൊറയൂര്‍ ഗ്രാ മപഞ്ചായത്തില്‍ ആളുമാറി വോട്ട് രേഖപ്പെടുത്തിയ യുവാവിനുമെതിരെയാണ് കേസ്. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഫലപ്രദമായ ഇടപെടലോടെയാണ് സംഭവങ്ങള്‍ പുറത്തായത്.

പുളിക്കല്‍ ഗ്രാമപഞ്ചായത്തി ലെ വലിയപറമ്പ് മണ്ണാറക്കല്‍ റിന്റു (30) ആണ് ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത്. കോഴിക്കോട് ചെറുവാടിയി ലെ ഭര്‍ത്ത്യ വീടിനടുത്ത് കൊടിയ ത്തൂരിലെ വാര്‍ഡ് 17 കഴുത്തറ്റപുറായ് ജി.എല്‍.പി സ്‌കൂളിലെ ബുത്തില്‍ രാവിലെ വോട്ട് രേഖപ്പെടു ത്തിയ ശേഷം ഇവര്‍ പുളിക്കല്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ് കലങ്ങോട്ടെ ബൂത്ത് ഒന്നായ വലി യപറമ്പ് ചാലില്‍ എ.എം.എല്‍. പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താന്‍ ഉച്ചക്ക് ശേഷം എത്തുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട ബൂത്ത് ഏജന്റുമാര്‍ പ്രിസൈഡിങ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. കൊടിയത്തൂര്‍ കഴുത്തറ്റപുറായ് ജി.എല്‍.പി സ് ളിലെ ബൂത്തില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായതോടെ പ്രിസൈഡിങ് ഓഫിസര്‍ നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് കത്ത് നല്‍കി ആള്‍മാറാട്ടത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ നിര്‍ദേശാനുസരണമാകും തുടര്‍ നടപടികളെന്ന്‌കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ അറിയിച്ചു. 

ആകാംക്ഷയുടെ മണിക്കൂറുകൾ, ‘സെമി ഫൈനലിൽ’ ആര് വാഴും?

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ ആര് വാഴും? ആര് വീഴും? ഇനി ആകാംക്ഷയുടെ മണിക്കൂറുകൾ. 941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌,86 മുനിസിപ്പാലിറ്റികള്‍, 6 കോർപ്പറേഷനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിയോടെ തുടങ്ങും. വോട്ടെണ്ണലിനായി സംസ്ഥാനത്താകെ, 244 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെവോട്ടുകൾ എണ്ണും.ആദ്യം ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം വരും.