
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിലായി പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. വടകര മണിയൂർ പാലയാട് നടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾക്കും കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുട്ടിക്കുമാണ് ജീവൻ നഷ്ടമായത്. പാലയാട് നടയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്താനായി. കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട് കരീറ്റിപറമ്പ് സ്വദേശിയായ മുഹമ്മദ് ഷഹിൻ (15) എന്ന കുട്ടിയാണ് മരണപ്പെട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam