കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടി; ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

Published : Mar 05, 2026, 08:09 AM IST
Attack

Synopsis

ചാലക്കര ഇരട്ടക്കുളങ്ങരയില്‍ കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമിക്കുകയായിരുന്നു.

കോഴിക്കോട്: ഉത്സവത്തിനിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടുള്ളവര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ക്ക് കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടേറ്റു. കോഴിക്കോട് താമരശ്ശേരി ചാലക്കരയിലാണ് അനിഷ്ടസംഭവങ്ങള്‍ നടന്നത്. കാവിലെ ഉത്സവം സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചാലക്കര ഇരട്ടക്കുളങ്ങരയില്‍ കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം കോമരത്തിന്റെ വാള്‍ ഉപയോഗിച്ചും ആക്രമണം നടത്തി. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണന്‍കുട്ടി (67), മകന്‍ ജിനീഷ് ലാല്‍ (46) എന്നിവര്‍ക്കാണ് വയറിന് പരിക്കേറ്റത്. ഇവരുടെ തന്നെ ബന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദിന് (49) ആണ് തലയ്ക്ക് പരിക്കേറ്റത്. പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറച്ച് നാളായി നോട്ടമിട്ടു, ഒടുവിൽ പൊക്കി; 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപന, അസം സ്വദേശി പിടിയിൽ
കല്യാണം കഴിച്ചാൽ 10,000 രൂപ! വരനും വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും പണം; കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി സർക്കുലർ