പാലക്കാട് 3 ലോറികൾ കൂട്ടിയിടിച്ചു, 2ലോറികൾ മറിഞ്ഞു, കരിങ്കല്ലുകൾ റോഡിലേക്ക് പതിച്ചു; റോഡിൽ ഗതാഗത സ്തംഭനം

Published : Dec 19, 2023, 02:10 PM ISTUpdated : Dec 19, 2023, 02:15 PM IST
പാലക്കാട് 3 ലോറികൾ കൂട്ടിയിടിച്ചു, 2ലോറികൾ മറിഞ്ഞു, കരിങ്കല്ലുകൾ റോഡിലേക്ക് പതിച്ചു;  റോഡിൽ ഗതാഗത സ്തംഭനം

Synopsis

നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്ന് കൊപ്പം എസ് ഐ പറഞ്ഞു

പാലക്കാട്: പാലക്കാട് കൊപ്പത്ത് മൂന്ന് ലോറികള്‍ കൂട്ടിയിടിച്ച് അപകടം. കൊപ്പം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾ മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന കരിങ്കല്ല് പാതയിലേക്ക് പതിച്ചു. സംഭവത്തെതുടര്‍ന്ന് പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്ന് കൊപ്പം എസ് ഐ പറഞ്ഞു. മൂന്നു ലോറികളും കൂട്ടിയിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ലോറി ഡ്രൈവര്‍മാരില്‍നിന്ന് ഉള്‍പ്പെടെ വിവരം ശേഖരിക്കുകയാണെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം; കൊണ്ടും കൊടുത്തും യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകർ, പെപ്പർ സ്പ്രേയും

 

PREV
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ